പത്തനംതിട്ട ലൈവ്​ 6

പുതിയ കൊടിമരപ്രഭയിൽ ശബരിമല ശബരിമലയിലെ പുതിയ സ്വര്‍ണക്കൊടിമരത്തിൻറ പ്രതിഷ്ഠ നടന്നത് പിന്നിട്ട വർഷത്തിൽ. വർഷങ്ങൾ നീണ്ട ഒരുക്കത്തിനുശേഷമാണ് കൊടിമരം സ്ഥാപിച്ചത്. സന്നിധാനത്തെ കൊടിമരത്തി​െൻറ ദൈവചൈതന്യത്തിന് ക്ഷതം സംഭവിച്ചതായ 2014ലെ ദേവപ്രശ്‌നവിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. കോന്നി, കല്ലേലി വനത്തില്‍നിന്ന് മുറിച്ചെടുത്ത തേക്കുമരം തച്ചുശാസ്ത്ര അളവുകള്‍ പ്രകാരം മുറിച്ച് ആറു മാസത്തോളം എണ്ണത്തോണിയിലിട്ട് പാകപ്പെടുത്തിയശേഷം ഭൂമിയില്‍ സ്പര്‍ശിക്കാതെയാണ് സന്നിധാനത്ത് എത്തിച്ചത്. പുതിയ കൊടിമരം സ്ഥാപിക്കാനുള്ള മൂന്നര കോടി വഴിപാടായി സമര്‍പ്പിച്ചത് ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ്. കൊടിമരം പൊതിയാൻ 9.121 കിലോ തങ്കം ഉപയോഗിച്ചു. പുതിയ സ്വർണക്കൊടിമരത്തി​െൻറ പഞ്ചവർഗത്തറയിൽ മെർക്കുറി ഒഴിച്ചതുമായി ബന്ധപ്പെട്ട കേസും വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശികളായ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല സന്ദർശിച്ചതും കഴിഞ്ഞ വർഷം. ശബരിമലയിൽ എത്തുന്ന രണ്ടാമത് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെങ്കിലും സന്നിധാനത്ത് എത്തുന്ന ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്നനിലയിൽ ചരിത്രത്തിൽ ഇടം നേടി. വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനും അവലോകന യോഗത്തിനുമായാണ് അദ്ദേഹം മലകയറിയത്. ശബരിമല ഉൾപ്പെടുന്ന തിരുവിതാംകുർ ദേവസ്വം ബോർഡി​െൻറ തലപ്പത്ത് ജില്ലക്കാരനായ സി. പി.എം നേതാവ് എ. പദ്മകുമാർ നിയമിതനായതും കഴിഞ്ഞ വർഷം. ശബരിമല തീർഥാടകർക്കായി ഹെലിടൂർ എന്ന കമ്പനിയുമായി ചേർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹെലികോപ്റ്റർ സർവിസിന് തുടക്കം കുറിച്ചതും പോയവർഷം. ഇതിനായി നിലക്കലിൽ പ്രത്യേകം ഹെലിപാഡ് സജ്ജീകരിച്ചു. ബെൽ 401 സീരീസിൽെപട്ട ഹെലികോപ്റ്ററാണ് ഉപയോഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.