​േകരള കോൺഗ്രസ്​ എം സംസ്ഥാന സമ്മേളനത്തിന്​ ഇന്ന്​ തുടക്കം

കോട്ടയം: കേരള കോൺഗ്രസ് എം സംസ്ഥാന സമ്മേളനം കോട്ടയത്ത് വ്യാഴാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചിന് നെഹ്റുസ്റ്റേഡിയത്തിൽ പാർട്ടി ചെയർമാൻ കെ.എം. മാണി പതാക ഉയർത്തും. ഇതിനു മുന്നോടിയായി വ്യാഴാഴ്ച ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ യൂത്ത് ഫ്രണ്ട് എം നേതൃത്വത്തിൽ വിളംബര ഇരുചക്രവാഹനറാലിയും നടക്കും. യൂത്ത്ഫ്രണ്ട് എം ജില്ല പ്രസിഡൻറ് പ്രസാദ് ഉരുളികുന്നം നേതൃത്വം നൽകുന്ന വിളംബരറാലി നഗരത്തിൽ സംഗമിക്കും. വൈകീട്ട് നാലിന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി ഫ്ലാഗ് ഒാഫ് ചെയ്യും. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രഭാഷണം നടത്തും. റാലി നാഗമ്പടം നെഹ്‌റുസ്റ്റേഡിയത്തിൽ എത്തുന്നതോടെ സമ്മേളനം തുടങ്ങും. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ലക്ഷംപേർ പങ്കെടുക്കുന്ന മഹാസമ്മേളനം ചെയർമാൻ കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് അധ്യക്ഷതവഹിക്കും. ശനിയാഴ്ച രാവിലെ 11ന് ഐഡ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം നടക്കും. കെ.ടി.യു.സി എം കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. ഘോഷയാത്ര കോടിമതയിൽ ജോയ് എബ്രഹാം എം.പി ഉദ്ഘാടനം ചെയ്തു. എൻ. ജയരാജ് എം.എൽ.എ, തോമസ് ചാഴികാടൻ, കെ.ടി.യു.സി എം സംസ്ഥാന പ്രസിഡൻറ് ജോസ് പുത്തൻകാലാ, പൗലോസ് കടമ്പംകുഴിയിൽ, വിജി എം. തോമസ്, സണ്ണി തെക്കേടം, പ്രിൻസ് ലൂക്കോസ്, സാനിച്ചൻ മൂഴയിൽ, ജോസ് പള്ളിക്കുന്നേൽ, ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.