news editor: മാണി ഗ്രൂപ് സമ്മേളനം: യു.ഡി.എഫിലേക്ക്​ പോകാൻ ജോസഫ്​ വിഭാഗം മു​ൻകൈയെടുക്കില്ല

തൊടുപുഴ: മുന്നണി പ്രവേശനവും നേതൃമാറ്റവും ചർച്ചയാകുമെന്ന് കരുതിയ കേരള കോൺഗ്രസ് എം മഹാസമ്മേളനം നിർണായക തീരുമാനങ്ങളില്ലാതെ അവസാനിക്കാൻ സാധ്യത. മുന്നണി പ്രവേശനം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് പാർട്ടി അംഗീകരിക്കുേമ്പാൾ തന്നെ തീരുമാനം വൈകിപ്പിക്കാനാണ് മാണിയോടടുത്ത കേന്ദ്രങ്ങൾ കരുനീക്കുന്നത്. ഇതിനെതിരായ നിലപാടിലേക്ക് തൽക്കാലം പോകേണ്ടെന്ന് കൂടിയാലോചനകൾക്ക് ശേഷം ജോസഫ് വിഭാഗവും ഉറപ്പിച്ചതോടെയാണിത്. മുന്നണി പ്രവേശം അജണ്ടയാകില്ലെന്നാണ് വിലയിരുത്തൽ. പാർട്ടി ചെയർമാൻ കെ.എം. മാണിയിൽനിന്നോ ജോസ് കെ. മാണിയിൽനിന്നോ അത്തരത്തിൽ അഭിപ്രായപ്രകടനം ഉണ്ടായാൽ മാത്രം ഇടപെടും. മറ്റാരെങ്കിലും മുന്നണി പ്രവേശനം ഉന്നയിച്ചാൽ വ്യക്തിപരമായി അഭിപ്രായം പറഞ്ഞാൽ മതിയെന്നും ജോസഫ് ഗ്രൂപ്പിൽ തീരുമാനമുണ്ട്. അതേസമയം, അപ്രതീക്ഷിതമായി വിഷയം ഒൗദ്യോഗിക പരിഗണനക്ക് വന്നാൽ ജോസഫ് തന്നെ നിലപാട് വ്യക്തമാക്കും. ഇടത്തോെട്ടന്ന സൂചനയാണെങ്കിൽ യു.ഡി.എഫിലേക്ക് തിരികെ പോകുന്നതിനോടാണ് യോജിപ്പെന്ന് തുറന്നടിക്കും. ഇതിലേക്കൊന്നും സമ്മേളന വിഷയം പോകില്ലെന്ന് ജോസഫ് വിഭാഗം മാത്രമല്ല, മാണി പക്ഷത്തുള്ളവരും വ്യക്തമാക്കുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്നും എന്നാൽ, മുന്നണി പ്രവേശം സംബന്ധിച്ച രാഷ്ട്രീയ തീരുമാനം പ്രതീക്ഷിക്കുന്നില്ലെന്നും പി.ജെ. ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് കോട്ടയത്ത് സമ്മേളനം. മാണിയുടെ തീരുമാനത്തിന് ശേഷം നിലപാടെന്നാണ് ഭിന്നത രൂപപ്പെട്ടനാൾ മുതൽ ജോസഫ് സ്വീകരിച്ചിട്ടുള്ളത്. ഇങ്ങനെയൊരു സാഹചര്യത്തിനായാണ് ജോസഫി​െൻറ കാത്തിരിപ്പും. യു.ഡി.എഫിലേക്കെങ്കിൽ ഒരുമിച്ച്. അതല്ലെങ്കിൽ എൽ.ഡി.എഫിലേക്കില്ലാത്തവരെ മുഴുവൻ സമാഹരിച്ച് യു.ഡി.എഫിലേക്ക്. ഇൗ നിലപാടി​െൻറ തുടർച്ചയാണ് സമ്മേളനത്തിൽ യു.ഡി.എഫിന് വേണ്ടി വക്കാലത്ത് പിടിക്കേണ്ടെന്ന തീരുമാനം. ഇതുമനസ്സിലാക്കി പിളർപ്പ് ഒഴിവാക്കി മുന്നോട്ടുപോകാൻ യു.ഡി.എഫ് അല്ലാത്ത മറ്റൊരു സാധ്യതയിലേക്ക് ജോസഫിനെയും കൂട്ടെരയും കൊണ്ടുവരാനാകുമോ എന്നാണ് മാണിയുടെ ശ്രമം. ഇത് നടക്കുന്നില്ലെങ്കിൽ തീരുമാനം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മതിയെന്നും മാണി കണക്കുകൂട്ടുന്നു. അത്, ഏത് മുന്നണിയിേലക്കായാലും. ഇൗ ഘട്ടത്തിലാകും ജോസഫി​െൻറയും തീരുമാനം. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.