കേരള കോൺഗ്രസ്​ സംസ്ഥാന സമ്മേളനത്തിന്​ നാളെ തുടക്കം

കോട്ടയം: കേരള കോൺഗ്രസ് എം സംസ്ഥാന സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കമാകും. കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചിന് പാർട്ടി ചെയർമാൻ കെ.എം. മാണി പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന സമ്മേളനം 16ന് സമാപിക്കും. മുന്നണി പ്രവേശനമടക്കം കേരള കോൺഗ്രസി​െൻറ രാഷ്ട്രീയഭാവിയിൽ ഏറെ നിർണായകമാകുന്ന സമ്മേളനത്തിന് എല്ലാ ഒരുക്കവും പൂർത്തിയായതായി നേതാക്കൾ അറിയിച്ചു. 15നു ലക്ഷം പേരുടെ പ്രകടനവും 16നു രാവിലെ പത്തിനു ഹോട്ടൽ ഐഡ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനവും നടക്കും. അരനൂറ്റാണ്ടി​െൻറ പാരമ്പര്യമുള്ള കേരള കോൺഗ്രസി​െൻറ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമാകും ഇതെന്ന് വൈസ് ചെയർമാൻ ജോസ് െക. മാണി അറിയിച്ചു. സമ്മേളനത്തിനു മുന്നോടിയായി ബുധനാഴ്ച നഗരത്തിൽ വിളംബരജാഥകൾ നടക്കും. കെ.ടി.യു.സി നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികളാകും വിളംബര വാഹനജാഥ നടത്തുക. ജാഥക്ക് കെ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ജോസ് പുത്തൻകാലാ, പൗലോസ് കടമ്പംകുഴിയിൽ, പ്രിൻസ് ലൂക്കോസ് എന്നിവർ നേതൃത്വം നൽകും. നൂറിലേറെ ഓട്ടോ ഡ്രൈവർമാർ നഗരംചുറ്റി വിളംബരജാഥയിൽ പങ്കെടുക്കും. യൂത്ത് ഫ്രണ്ട് ജില്ല കമ്മിറ്റിയുടെ ഇരുചക്രവാഹന വിളംബരറാലി വ്യാഴാഴ്ച ഒമ്പത് നിയോജക മണ്ഡലങ്ങളിലും ചുറ്റി വൈകുന്നേരം അേഞ്ചാടെ നഗരത്തിലെത്തും. തുടർന്ന് ജോസ് കെ. മാണി എം.പി ഫ്ലാഗ്ഓഫ് ചെയ്യുന്ന ജാഥ നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ അവസാനിക്കും. തുടർന്നാണ് പാർട്ടി ചെയർമാൻ കെ.എം. മാണി പതാക ഉയർത്തുക. കഞ്ഞിക്കുഴി, എസ്.എച്ച് മൗണ്ട്, കോടിമത എന്നിവിടങ്ങളിൽനിന്ന് ചെറുപ്രകടനമായി നാഗമ്പടത്ത് പ്രവർത്തകർ എത്തും. സമ്മേളനത്തിൽ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് അധ്യക്ഷതവഹിക്കും. ചെയർമാൻ കെ.എം. മാണി ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ പത്തിന് പ്രതിനിധി സമ്മേളനത്തിൽ വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത നേതാക്കൾ പങ്കെടുക്കും. ഈ സമ്മേളനത്തിലാണ് നിർണായക രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാകുക. സമ്മേളന ഒരുക്കം വിലയിരുത്താൻ ജോസ് കെ. മാണി എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, സണ്ണി തെക്കേടം, വിജി എം. തോമസ്, ജോജി കുരുതിയാടൻ എന്നിവർ നാഗമ്പടം മൈതാനത്ത് എത്തി. സമ്മേളന വിജയത്തിനായി വയലാർ ശരത്ചന്ദ്രവർമ ചിട്ടപ്പെടുത്തിയ പാട്ടുകളും തയാറാക്കി. ഇതോടൊപ്പം ഗാനമേളയും നടക്കും. സി.എ.എം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.