മന്ത്രിസഭ ഉപസമിതി എത്തുന്നത്​ സി.പി.എം-^സിപി.ഐ പോര്​ മൂർഛിച്ചതിനിടെ

മന്ത്രിസഭ ഉപസമിതി എത്തുന്നത് സി.പി.എം--സിപി.ഐ പോര് മൂർഛിച്ചതിനിടെ മൂന്നാര്‍: കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം സംബന്ധിച്ച് മന്ത്രിസഭ ഉപസമിതി എത്തുന്നത് സി.പി.എം--സി.പി.െഎ പോര് മൂർഛിച്ചതിനിടെ. കൊട്ടക്കാമ്പൂർ സന്ദർശനത്തിനായി മന്ത്രിമാരെത്തുന്നതിന് മണിക്കൂറുകൾക്കു മുമ്പും ഇരുപാർട്ടിയും തമ്മിൽ സംഘർഷമുണ്ടായി. സി.പി.എം നിർദേശിക്കുന്നവർക്കെതിരെ കള്ളക്കേസ് എടുക്കുന്നെന്ന് ആരോപിച്ച് ഡിവൈ.എസ്.പി ഒാഫിസിലേക്ക് സി.പി.െഎ മാർച്ചും നടന്നു. മന്ത്രി മണിയും രാജേന്ദ്രൻ എം.എൽ.എയും കൈയേറ്റക്കാരാണെന്ന് ഇതിൽ സി.പി.െഎ നേതാക്കൾ ആരോപിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം. മണി, വനംമന്ത്രി കെ. രാജു എന്നിവരടങ്ങിയ സംഘമാണ് വിവാദ ഭൂമി സന്ദര്‍ശിക്കുന്നത്. കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക, മേഖലയിലെ കര്‍ഷകരുടെ ആശങ്ക അകറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംഘം കൊട്ടക്കാമ്പൂരിലെത്തുന്നത്. ഭൂമി സംബന്ധമായ വിഷയങ്ങളില്‍ സി.പി.ഐയും സി.പി.എമ്മും പരസ്യമായ വാദപ്രതിവാദങ്ങളിൽ എര്‍പ്പെട്ടിരിക്കുന്ന വേളയിലെ സന്ദര്‍ശനം നാട്ടുകാർ ശ്രദ്ധയോടെയാണ് ഉറ്റുനോക്കുന്നത്. പ്രതിഷേധങ്ങൾക്കുള്ള സാധ്യത മുന്നിൽകണ്ട് പൊലീസ് മുന്നൊരുക്കം നടത്തുന്നുണ്ട്. നാട്ടുകാരും കര്‍ഷകരും ജനപ്രതിനിധികളെയും സംഘത്തെ തടയുമെന്ന സൂചനയുള്ളത് കാരണം പൊലീസ് നേരേത്ത തന്നെ എത്തി സാഹചര്യം വിലയിരുത്തിയിരുന്നു. വിവാദങ്ങള്‍ നിരന്തരം ഉയരുന്ന സാഹചര്യത്തില്‍ സി.പി.എമ്മും സി.പി.ഐയും സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.