ഭാരക്കെട്ടുകൾക്ക്​ അവധി; കലോത്സവത്തിരക്കിൽ യാസിർ

വിവിധ ജില്ലകളിലായി 20ഒാളം ടീമുകളെയാണ് ചുമട്ടുതൊഴിലാളിയായ യുവാവ് പരിശീലിപ്പിക്കുന്നത് കടുത്തുരുത്തി: കലോത്സവകാലമെത്തിയാൽ യാസിർ നീലക്കുപ്പായം ഉൗരിെവക്കും; പിന്നെ കോൽക്കളി ആരവത്തിനൊപ്പമാകും ഇൗ കോഴിക്കോട്ടുകാരൻ. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ യാസിർ, കോഴിക്കോട് പുതിയ സ്റ്റാൻഡിലെ ചുമട്ടുതൊഴിലാളിയാണ്. സ്റ്റാൻഡിലെത്തുന്ന ഭാരക്കെട്ടുകൾ തലയിലേറ്റുന്ന ഇൗ യുവാവ് കലോത്സവകാലമെത്തിയാൽ ചുമട്ടു ജോലിക്ക് അവധി നൽകി പരിശീലക​െൻറ കുപ്പായം അണിയും. കോൽക്കളിയിലാണ് ത​െൻറ അനുഭവസമ്പത്ത് പുതുതലമുറക്ക് പകർന്നുനൽകുന്നത്. വിവിധ ജില്ലകളിലായി 20ഒാളം ടീമുകളാണ് യാസിർ മാഷി​െൻറ ശിക്ഷണത്തിൽ കലോത്സവവേദികളിൽ കോൽപെരുക്കം തീർക്കുന്നത്. കോട്ടയം റവന്യൂ ജില്ല കലോത്സവത്തിൽ രണ്ട് ടീമാണ് യാസിറി​െൻറ ശിക്ഷണത്തിൽ തട്ടിലെത്തിയത്. ഇതിൽ ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയില്‍ തെള്ളകം ഹോളിക്രോസ് എച്ച്.എസ്.എസ് ഒന്നാമതെത്തുകയും ചെയ്തു. കുട്ടിക്കാലത്ത് മലബാർ മേഖലയിൽ കളരികൾ സജീവമായിരുന്നു. ഇവിടെനിന്നാണ് അദ്ദേഹം കോൽക്കളി പഠിച്ചത്. തുടർന്ന് യാസിർ ഉൾപ്പെട്ട സംഘം വിവിധ കേലാത്സവങ്ങളിൽ ഒന്നാമത് എത്തുകയും ചെയ്തിരുന്നു. 18 വർഷമായി ഇൗരംഗത്ത് സജീവമാണ്. വടക്കൻ മാപ്പിള കോൽക്കളി, മാപ്പിള സംഘകലകൾ എന്നീ രണ്ട് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.