ഇന്ന്​ വിധി പറയാനിരിക്കെ കൊലക്കേസ് പ്രതി കഞ്ചാവുമായി പിടിയിൽ

കോട്ടയം: വിദ്യാർഥികൾക്ക് വിൽക്കാൻ കൊണ്ടുവന്ന 40 പൊതി കഞ്ചാവുമായി കൊലക്കേസ് പ്രതിയെ എക്സൈസ് പിടികൂടി. പനച്ചിക്കാട് വെള്ളൂത്തുരുത്തി കുന്നേൽ ആഷ്ലി സോമനെയാണ് (മോനിച്ചൻ -38) എക്സൈസ് സി.ഐ രാഗേഷ് ബി. ചിറയത്തി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്. മോനിച്ചൻ പ്രതിയായ കൊലക്കേസിൽ വ്യാഴാഴ്ച വിധി പറയാനിരിക്കെയാണ് അറസ്റ്റ്. ബുധനാഴ്ച ഉച്ചക്ക് കഞ്ഞിക്കുഴി പ്ലാേൻറഷൻ കോർപറേഷന് സമീപത്തെ റെയിൽവേ മേൽപാലത്തിന് അടിയിലായിരുന്നു സംഭവം. സ്കൂൾ വിദ്യാർഥികൾക്ക് നൽകാനായി കഞ്ചാവുമായി മോനിച്ചൻ എത്തിയതറിഞ്ഞ് എക്സൈസ് സംഘം വളയുകയായിരുന്നു. കഞ്ചാവ് പൊതി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് ഒാടി രക്ഷെപ്പട്ടു. പിന്നാലെെയത്തിയ എക്സൈസ് സംഘം കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന മോനിച്ചനെ പിടികൂടി. പ്രിവൻറിവ് ഓഫിസർ വിനോദ്, സിവിൽ ഒാഫിസർമാരായ ബൈജുമോൻ, സുരേഷ്, സത്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതിയുടെ അടിവസ്ത്രത്തിൽനിന്ന് അഞ്ചുപൊതി കഞ്ചാവും ബാക്കി സമീപത്തെ കുറ്റിക്കാട്ടിൽനിന്നും കണ്ടെത്തി. ഇതിനിടെ, മോനിച്ചൻ പ്രതിയായ കേസി​െൻറ വിചാരണ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നടക്കുകയായിരുന്നു. കൊലപാതകം, അടിപിടി, വീടാക്രമണം, പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥർക്കുനേരെ കുരുമുളക് സ്പ്രേ പ്രയോഗം, കഞ്ചാവ് വിൽപന എന്നിവയടക്കം മോനിച്ചനെതിരെ 16 കേസ് നിലവിലുണ്ട്. പരുത്തുംപാറയിൽ വീടിന് മുന്നിലിട്ട് തമിഴ്നാട് സ്വദേശിയായ അയൽവാസിയെ കുത്തിക്കൊന്ന കേസിൽ വ്യാഴാഴ്ച വിധി പറയാനിരിക്കെയാണ് കഞ്ചാവുകേസിൽ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.