ഇന്ന്​ കൊടിയിറക്കം; ഇഞ്ചോടിഞ്ച്​

കടുത്തുരുത്തി: കലാവസന്തം വ്യാഴാഴ്ച കൊടിയിറങ്ങും. കൗമാരമേളക്ക് തിരശ്ശീല വീഴാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇഞ്ചോടിഞ്ച് പോരാട്ടം. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 235 പോയൻറുമായി ചങ്ങനാശ്ശേരി ഉപജില്ല മുന്നേറ്റം തുടരുന്നു. 214 പോയൻറുമായി കോട്ടയം ഈസ്റ്റ് തൊട്ടുപിന്നിലുണ്ട്. കാഞ്ഞിരപ്പള്ളിയാണ്(193) മൂന്നാമത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോട്ടയം ഈസ്റ്റും ഏറ്റുമാനൂരും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കോട്ടയം ഈസ്റ്റ് 211 പോയൻറ് നേടിയപ്പോള്‍ 208 പോയൻറി​െൻറ ബലത്തില്‍ ഏറ്റുമാനൂരാണ് തൊട്ടുപിന്നിലുള്ളത്. കുറവിലങ്ങാടാണ് മൂന്നാമത്; 189 പോയൻറാണുള്ളത്. യു.പി വിഭാഗത്തില്‍ കാഞ്ഞിരപ്പള്ളിയും ചങ്ങനാശ്ശേരിയും തമ്മിലാണ് പോരാട്ടം. കാഞ്ഞിരപ്പള്ളിക്ക് 89ഉം ചങ്ങനാശ്ശേരിക്ക് 84ഉം പോയൻറാണുള്ളത്. ഇവർക്ക് ഭീഷണിയായി 83 പോയൻറുമായി കുറവിലങ്ങാട് മൂന്നാമതായി നിലയുറപ്പിച്ചിട്ടുണ്ട്. സംസ്കൃതം യു.പി വിഭാഗത്തിൽ ഏറ്റുമാനൂരാണ് മുന്നിൽ (40). കോട്ടയം ഇൗസ്റ്റ് (35),കാഞ്ഞിരപ്പള്ളി (35) എന്നിവരാണ് രണ്ടാമത്. ഹൈസ്കൂൾ വിഭാഗത്തിൽ 40 പോയൻറുമായി കാഞ്ഞിരപ്പള്ളിയാണ് ഒന്നാമത് (45). കുറവിലങ്ങാട് (35), ഏറ്റുമാനൂർ (34) എന്നിവരാണ് പിന്നിലുള്ളത്. സ്‌കൂള്‍തല പോയൻറുനില (ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ) ഹയര്‍ സെക്കന്‍ഡറി വിഭാഗം- ളാക്കാട്ടൂര്‍ എം.ജി.എം.എൻ.എസ്.എസ്.എച്ച്.എസ്.എസ്(118), വാഴപ്പള്ളി സ​െൻറ് തെരേസാസ് എച്ച്.എസ്.എസ് (85), കാഞ്ഞിരപ്പള്ളി സ​െൻറ് ഡൊമിനിക് എച്ച്.എസ്.എസ് (69). ഹൈസ്‌കൂൾ- പാലാ സ​െൻറ് മേരീസ് ഗേള്‍സ് എച്ച്.എസ്.എസ് (63), പാമ്പാടി ക്രോസ്‌റോഡ് എച്ച്.എസ്.എസ് (61), വടവാതൂര്‍ ഗിരിദീപം ബഥനി എച്ച്.എസ് (60). യു.പി- വെള്ളിലാപ്പള്ളി സ​െൻറ് ജോസഫ് യു.പി.എസ് (38), ആനിക്കാട് ഗവ.യു.പി.എസ് (33), ളാക്കാട്ടൂര്‍ എം.ജി.എം.എൻ.എസ്.എസ്.എച്ച്.എസ് (32). അറബിക് കലോത്സവത്തിൽ ഇൗരാറ്റുപേട്ട ജേതാക്കൾ കടുത്തുരുത്തി: അറബിക് കലോത്സവത്തിൽ ഇൗരാറ്റുപേട്ട ഉപജില്ല ജേതാക്കൾ. 95 പോയൻറ് നേടിയാണ് ഇവർ കിരീടം സ്വന്തമാക്കിയത്. 38 പോയൻറുമായി വൈക്കത്തിനാണ് രണ്ടാം സ്ഥാനം. യു.പിയിലും ഇൗരാറ്റുപേട്ടക്കാണ് കിരീടം. 65 പോയൻറാണ് ഇവർ സ്വന്തമാക്കിയത്. 60 പോയൻറുമായി കാഞ്ഞിരപ്പള്ളിയും 50 പോയൻുമായി ൈവക്കം ഉപജില്ലയുമാണ് രണ്ടാമത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.