മല്ലപ്പള്ളി ഉപജില്ല മുന്നില്‍

തിരുവല്ല -ജില്ല സ്‌കൂള്‍ കലോത്സവത്തി​െൻറ രണ്ടുദിനം പൂര്‍ത്തിയായപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മല്ലപ്പള്ളി ഉപജില്ല 122 പോയൻറുമായി മുന്നില്‍. കോന്നിക്ക് 117 പോയൻറും തിരുവല്ലക്ക് 107 പോയൻറുമുണ്ട്്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മല്ലപ്പള്ളിയും റാന്നിയും ഒപ്പത്തിനൊപ്പമാണ്. 85 പോയൻറ്. പത്തനംതിട്ടക്ക് 84 പോയൻറും കോന്നിക്ക് 83 പോയൻറുമുണ്ട്. യു.പി വിഭാഗത്തില്‍ റാന്നി ഉപജില്ല 41 പോയൻറ് നേടി ഒന്നാം സ്ഥാനത്തുണ്ട്. പത്തനംതിട്ടക്ക് 36 പോയൻറും കോഴഞ്ചേരിക്കും കോന്നിക്കും 33 പോയൻറ് വീതവുമുണ്ട്. മറ്റുവിഭാഗങ്ങളിലെ പോയൻറ് നില യു.പി സംസ്കൃതം തിരുവല്ല- 52, പുല്ലാട് - 52, കോന്നി -51, പത്തനംതിട്ട -49 എച്ച്.എസ് സംസ്കൃതം കോന്നി- 35, പത്തനംതിട്ട- 35, റാന്നി- 34, തിരുവല്ല- 33, അടൂര്‍-33 യു.പി അറബി പന്തളം- 43, അടൂര്‍- 43, മല്ലപ്പള്ളി- 40, പത്തനംതിട്ട- 35 എച്ച്.എസ് അറബി കോന്നി- 43, കോഴഞ്ചേരി- 39, പത്തനംതിട്ട- 35 പ്രതിഷേധത്തിന് കുറവുണ്ടായില്ല; നിയമം കടുപ്പിച്ചിട്ടും അപ്പീൽ കുറഞ്ഞില്ല തിരുവല്ല: തിരുമൂലപുരത്ത് രണ്ടാം ദിനം കലോത്സവത്തിന് തിരശ്ശീല വീഴുമ്പോൾ സമ്മിശ്ര പ്രതികരണം. മാന്വൽ പരിഷ്കരണത്തിനുശേഷം കർശന നിബന്ധനകൾ ഉണ്ടായിരുന്നിട്ടും തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും കുറവുണ്ടായില്ല. അപ്പീലുകളിൽ കാര്യമായ കുറവ് പറയാനില്ല. രണ്ടുദിനം പിന്നിടുമ്പോൾ 22 അപ്പീലാണ് മൊത്തം ലഭിച്ചത്. കടുത്ത മത്സരം നടക്കുന്ന നൃത്ത ഇനങ്ങളിലാണ് തർക്കവും കൂടുതൽ. ഭരതനാട്യവും മോഹിനിയാട്ടവും സംഘനൃത്തവും അരങ്ങേറിയെങ്കിലും ജഡ്ജസി​െൻറ തീരുമാനത്തിൽ ഏറക്കുറെ തൃപ്തരായിരുന്നു അധ്യാപകരും രക്ഷിതാക്കളും. എച്ച്.എസ്.എസ് ഭരതനാട്യം രാത്രിയിൽ നടക്കുമ്പോൾ പലവട്ടം വൈദ്യുതി മുടങ്ങിയത് അലോസരമുണ്ടാക്കിയതൊഴിച്ചാൽ സമാധാനപരമായിരുന്നു മത്സരവേദികൾ. വഞ്ചിപ്പാട്ട് മത്സരവേദിയിൽ മാത്രമാണ് പ്രതിഷേധസ്വരമുയർന്നത്. ഇതിൽ െപാലീസിന് ഇടപെടേണ്ടിയുംവന്നു. വൃന്ദവാദ്യ മത്സരത്തിലും വിധികർത്താക്കൾക്കെതിരെ ഒരുമത്സരാർഥിയുടെ രക്ഷിതാവ് അധിക്ഷേപവാക്കുകൾ ഉതിർത്തു. സന്ധ്യക്കുശേഷം തുടർന്ന എച്ച്.എസ്.എസ് വിഭാഗം ഭരതനാട്യ മത്സരത്തിനിടെ സീഡി േപ്ലയർ അടിക്കടി പണിമുടക്കിയത് രണ്ടുമത്സരാർഥികളെ ബാധിച്ചു. കളിച്ച് പകുതിയായപ്പോഴാണ് ഒരുമത്സരാർഥിക്ക് സ്റ്റേജിൽനിന്ന് ഇറങ്ങേണ്ടി വന്നത്. പിന്നീട് അവസരം നൽകിയെങ്കിലും കുട്ടിയുടെ മാനസികനിലയെ ഇത് ബാധിച്ചതായി ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. കലോത്സവത്തിന് പൊതുവേ ജനപങ്കാളിത്തവും കുറവായിരുന്നു. പ്രധാനവേദികളിൽ നടന്ന നൃത്തമത്സരങ്ങൾ കാണാൻപോലും നാട്ടുകാരുടെ പങ്കാളിത്തം അധികമുണ്ടായില്ല. ഗ്രീൻ േപ്രാട്ടോകോൾ പാലിച്ചായിരുന്നു കലോത്സവ നടത്തിപ്പ്. സ്റ്റേജിലോ പരിസരങ്ങളിലോ ഫ്ലക്സ് ബോർഡുകൾ ഉണ്ടായിരുന്നിെല്ലന്നത് വേറിട്ട അനുഭവമായി. സ്റ്റേജിന് പിറകിൽ കെട്ടിയ ബാനറുകൾ തുണിയിൽ എഴുതിയവയും തുണിയിൽ പ്രിൻറ് ചെയ്തവയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.