കുടുംബത്തെ ഒഴിപ്പിച്ച്​ വീട്​ പാർട്ടി ഒാഫിസാക്കി; സി.പി.എം പ്രവർത്തകർക്കെതിരെ കേസ്​

കുമളി: കുടുംബവഴക്കിനിടെ മധ്യസ്ഥതക്കെത്തിയ പാർട്ടി പ്രവർത്തകർ കുടുംബത്തെ ബലമായി ഒഴിപ്പിച്ച ശേഷം വീട് പാർട്ടി ഒാഫിസാക്കിയതായി പരാതി. കുമളി മുരിക്കടി വിശ്വനാഥപുരം കരയിൽ ലക്ഷ്മിവിലാസം മാരിയപ്പ​െൻറ ഭാര്യ ശശികലയാണ് പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി 9.30ഒാടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ താമസിച്ചിരുന്ന മാരിയപ്പൻ, ഭാര്യ ശശികല, മക്കൾ എന്നിവരെ ബലമായി പുറത്താക്കിയശേഷം സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ ബോർഡ് ഇവിടെ സ്ഥാപിച്ചെന്ന് പരാതിയിൽ പറയുന്നു. മുരിക്കടി സ്വദേശി കാളിയപ്പ​െൻറ ആദ്യഭാര്യയിലെ മക​െൻറ മകനാണ് മാരിയപ്പൻ. മുരിക്കടിയിലെ റിസോർട്ടിൽ ഇലക്ട്രീഷ്യനായി ജോലി നോക്കുന്ന മാരിയപ്പനാണ് വർഷങ്ങളായി ഇവിടെ താമസിച്ചുവരുന്നത്. കാളിയപ്പ​െൻറ രണ്ടാം ഭാര്യയിലെ മകനായ മുത്തുവെന്ന സൽമാൻ ഭാര്യയുമൊത്ത് തമിഴ്നാട്ടിലെ പാളയത്താണ് താമസം. മാരിയപ്പൻ താമസിക്കുന്ന വീടും സ്ഥലവും സൽമാ​െൻറ സ്വന്തമാണെന്ന അവകാശവാദം ശക്തമായതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഭൂമിയുടെ രേഖകൾ ശരിയാക്കിയ സൽമാൻ മാരിയപ്പനെ വീട്ടിൽനിന്ന് പുറത്താക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ മാരിയപ്പനും കുടുംബവും കോടതിയെ സമീപിക്കുകയും ഇവരെ പുറത്താക്കുന്നതിനെതിരെ കോടതി താൽക്കാലിക ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അതിനിടെ മാരിയപ്പൻ പീരുമേട് എം.എൽ.എയെ സമീപിച്ചും പിതാവി​െൻറ സഹോദരനായ സൽമാ​െൻറ നീക്കത്തിനെതിരെ ഇടപെടലുകൾ നടത്തി. എന്നാൽ, സൽമാൻ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രവർത്തകരെ സമീപിച്ചതോടെ കഴിഞ്ഞ രാത്രി മാരിയപ്പനെയും കുടുംബത്തെയും വീട്ടിൽനിന്ന് ഇറക്കിവിെട്ടന്ന് പരാതിയിൽ പറയുന്നു. കുടുംബം പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മാരിയപ്പ​െൻറ ഭാര്യ ശശികലയുടെ പരാതിയെ തുടർന്ന് സി.പി.എം പ്രാദേശിക നേതാക്കളായ ബിനീഷ്, അനിയൻ, അനൂപ്, അഭിലാഷ് എന്നിവർക്കെതിരെ പട്ടിക ജാതി-വർഗ നിയമപ്രകാരം കുമളി പൊലീസ് കേസെടുത്തു. വീട്ടുകാരെ ബലമായി ഇറക്കിവിട്ട സംഭവത്തോടെ പ്രശ്നം സി.പി.എം-സി.പി.െഎ തർക്കത്തിനും വഴിതുറന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.