കാൽച്ചിലങ്കയില്ലാത്ത ദേവിക രക്ഷിതാക്കൾക്ക്​ നൽകിയത്​ 'സ​ന്തോഷക്കണ്ണീർ'

കല്ലാര്‍: ഭാര്യ രാജിയുടെ രണ്ട് സ്വര്‍ണവള പണയംവെക്കാൻ ഉൗരിവാങ്ങുേമ്പാൾ ത​െൻറ നിസ്സഹായതയോർത്ത് അയാളുടെ കണ്ണുകൾ നിറഞ്ഞു. മകൾ ദേവികക്ക് ഭരതനാട്യത്തിന് വേദിയിലെത്താനായിരുന്നു ആ പണയംവെക്കൽ. മകളുടെ മത്സരവേദിയിലെ കിടിലൻ പ്രകടനം പക്ഷേ, ആ അച്ഛ​െൻറയും അമ്മയുടെയും സന്തോഷക്കണ്ണീരിന് വഴിമാറി. യു.പി വിഭാഗം ഭരതനാട്യത്തിലെ ഒന്നാം സ്ഥാനക്കാരിയായി മെഡലുമായി വന്നാണ് ആ കൊച്ചുമിടുക്കി മാതാപിതാക്കൾക്ക് ആനന്ദമേകിയത്. തൊടുപുഴ സ​െൻറ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ േദവിക പ്രദീപ് ഇക്കുറിയും ഭരതനാട്യത്തില്‍ ഒന്നാമതെത്തിയത് ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ പ്രയത്നങ്ങൾക്കൊടുവിലാണ്. വാടകവീട്ടിലാണ് താമസം. പ്രദീപിനും രാജിക്കും ദേവിക ഉള്‍പ്പെടെ മൂന്ന് പെണ്‍മക്കളാണ്. പ്രദീപിന് കിട്ടുന്ന വരുമാനം രോഗിയായ രാജിയുടെ ചികിത്സച്ചെലവിനുപോലും തികയില്ല. ദേവികക്ക് കലോത്സവത്തില്‍ മൂന്ന് നൃത്ത മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കുറഞ്ഞത് അരലക്ഷം രൂപയെങ്കിലും ചെലവാകും. ഭാര്യ രാജിയുടെ ആഭരണങ്ങള്‍ പണയംവെക്കുകയല്ലാതെ പ്രദീപിന് മുന്നിൽ വേറെ മാര്‍ഗമുണ്ടായിരുന്നില്ല. പണം തികയാതെ വന്നപ്പോള്‍ പലരില്‍നിന്ന് കടം വാങ്ങിയാണ് ദേവികയുമായി പ്രദീപും രാജിയും മത്സരത്തിനെത്തിയത്. സ്വന്തമായി ചിലങ്കപോലുമില്ല ദേവികക്ക്. ഗുരു ബാലു അനിലി​െൻറ ചിലങ്ക കെട്ടിയാണ് മത്സരിച്ചത്. ചൊവ്വാഴ്ച മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും ദേവിക മത്സരിക്കുന്നുണ്ട്. ഇത് 'നമ്മുടെ അടുക്കള'; അടിച്ചാൽ സഹപാഠിക്കൊരു വീട് കല്ലാർ: കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വീടില്ലാത്ത കുട്ടിക്ക് വീട് നിർമിച്ച് നൽകാൻ 'നമ്മുടെ അടുക്കള'. ഇടുക്കി റവന്യൂ ജില്ല കലോത്സവ നഗരിയിലേക്ക് പ്രവേശിക്കുമ്പോൾ ആരെയും ആകർഷിക്കുന്നത് പച്ചപ്പ് നിറഞ്ഞ ഓല ഷെഡാണ്. ഇൗ അടുക്കളയിൽ തയാർ ചെയ്യുന്നത് കൊഴുക്കട്ട, അട, ചെണ്ടൻകപ്പ, ചേന പുഴുങ്ങിയത്, നെല്ലിക്ക ഉപ്പിലിട്ടത്, ഉപ്പും മുളകും ചേർത്ത പൈനാപ്പിൾ തുടങ്ങിയ ഭക്ഷണപദാർഥങ്ങൾ. ആരോഗ്യകരമായ ഭക്ഷണശീലവും ആവിയിൽ പുഴുങ്ങിയവയുടെ മാഹാത്മ്യം പുതുതലമുറയെ അറിയിക്കുകയുമാണ് ഇവിടെ. കടുംകാപ്പി അഞ്ചുരൂപ നിരക്കിലും ചെറുകടികൾ എട്ടുരൂപ നിരക്കിലുമാണ് വിൽപന. കൂടുതൽ ലാഭം കിട്ടിയാൽ സഹപാഠിക്ക് വീട് നിർമിച്ച് നൽകും. ലാഭം കുറവെങ്കിൽ കോഴിമല ആദിവാസി കോളനിയിൽ ടോയ്ലറ്റ് നിർമിക്കും. ഒപ്പം മെഡിക്കൽ ക്യാമ്പും. 100 മുളയും 500 മടൽ പനയോലയും മെടഞ്ഞ തെങ്ങോലയും അതിനാവശ്യമായ കമുകും ഉപയോഗിച്ച് നിർമിച്ച ഷെഡിനുമുണ്ട് പറയാൻ ഒരു കഥ. പഴമയുടെ മാഹാത്മ്യം പുതുതലമുറയെ പരിചയപ്പെടുത്തുക. ന്യൂ ജനറേഷൻ കുട്ടികൾക്ക് ഓലമേഞ്ഞ വീടുകൾ പുതിയൊരനുഭവമാണ്. ശിവൻകുട്ടി, കെ.എം. മനു എന്നിവരുടെ നേതൃത്വത്തിൽ നൂറോളം എൻ.എസ്.എസ് വളൻറിയർമാരും ഒരുമാസത്തെ പരിശ്രമത്തിലാണ് കമുകും മുളയും ഓലയും സ്ഥലത്തെത്തിച്ച് നമ്മുടെ അടുക്കള ഒരുക്കിയത്. ഗ്ലാസും പാത്രവും എന്തിനേറെ വിശിഷ്ടാതിഥികർക്കുള്ള ബാഡ്ജുപോലും ഓലകൊണ്ടും കമുകിൻ പാള കൊണ്ടും നിർമിച്ചവയുമാണ്. വേദികളിലെത്തുന്ന വിശിഷ്ടാതിഥികൾക്ക് കുടിക്കാനും ഭക്ഷണം കഴിക്കാനും തയാറാക്കിയിരിക്കുന്നത് കമുകിൻ പാളയും തെങ്ങോലകൊണ്ടും നിർമിച്ച പാത്രങ്ങളും ഗ്ലാസുകളും. പാരിസ്ഥിതിക സൗഹാർദ സന്ദേശം ജനങ്ങളിലെത്തിക്കാൻ കലോത്സവ നഗരിയിൽ അന്വേഷണ കൗണ്ടറുകർ ഓലകൊണ്ട് നിർമിച്ചവയും മുളകൊണ്ട് നിർമിച്ച ബുക്ക് സ്റ്റാളും ഒപ്പം നഗരിയിലെ മാലിന്യം സൂക്ഷിക്കാനുള്ള വേസ്റ്റ് ബിന്നുകൾപോലും മുളയും ഓലയുംകൊണ്ട് നിർമിച്ചവയാണ്. പ്ലാസ്റ്റിക്കുമായെത്തുന്നവരിൽനിന്ന് ഇവ വാങ്ങി പ്രകൃതിദത്തമായ കാരിബാഗുകൾ വിതരണം ചെയ്യുന്നതും കാണാം. കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിനാണ് ഹരിത പെരുമാറ്റച്ചട്ടത്തി​െൻറ ചുമതല. എൻ.എസ്.എസ് കൺവീനറും ഈ സ്കൂളിലെ അധ്യാപികയുമായ സുമമോൾ ചാക്കോയുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലാണ് ഹരിത പെരുമാറ്റച്ചട്ടം. ഫോട്ടോ- നമ്മുടെ അടുക്കള കൊളാഷിൽ ഒരു 'അനുപ്രിയ ടച്ച്' കല്ലാർ: ശാരീരിക പരിമിതികളെ എങ്ങനെയൊക്കെ തോല്‍പിക്കാമെന്ന് കണ്ടുപഠിക്കാന്‍ ഒരുപാടുണ്ട് അനുപ്രിയയില്‍. ചികിത്സ കേൾവിക്കും സംസാരത്തിനും എൽപിച്ച ആഘാതങ്ങൾ മനശ്ശക്തികൊണ്ടും ഇച്ഛാശക്തികൊണ്ടും കീഴടക്കുകയാണ് ഈ കൗമാരക്കാരി. റവന്യൂ ജില്ല ഹയർ സെക്കൻഡറി വിഭാഗം കൊളാഷ് മത്സരത്തിലെ ഒന്നാംസ്ഥാനത്തില്‍ ഒതുങ്ങുന്നതല്ലിത്. പഠനത്തിലും കരവിരുതില്‍ വിരിയുന്ന ഓരോ ഉല്‍പന്നങ്ങളിലുമെല്ലാം അനുപ്രിയ ടച്ച് ഉണ്ടാവും. റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കൊളാഷ് മത്സരത്തില്‍ മാറ്റുരച്ച് ഒന്നാംസ്ഥാനം നേടിയ അനുപ്രിയക്ക് കേള്‍വിശക്തി തീെരയില്ല. മൂന്നാംവയസ്സില്‍ പനി ബാധിച്ചപ്പോള്‍ നടത്തിയ ചികത്സയാണ് കേള്‍വിശക്തി പൂര്‍ണമായും നഷ്ടപ്പെടുത്തിയത്. ദീര്‍ഘനാളത്തെ ചികിത്സയില്‍ 20 ശതമാനം കേള്‍വിശക്തി തിരികെ കിട്ടി. കേൾവിക്ക് പ്രശ്നമുള്ളതിനാൽ സംസാരിക്കാനും വൈഷമ്യം നേരിടുന്നു. എന്നാൽ, അവള്‍ പലതിലും മുന്നിലാണ്. പഠനത്തില്‍ എല്ല വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അനുപ്രിയക്ക് പ്രിയം എല്ലാവരും എടുക്കാൻ മടിക്കുന്ന േകാമേഴ്‌സ് ഗ്രൂപ്. ഒപ്പം എംബ്രോയിഡറി അടക്കമുള്ളവയും സായത്തമാക്കിയിരിക്കുന്നു വാഴത്തോപ്പ് സ​െൻറ് ജോര്‍ജ് സ്‌കൂളിലെ ഈ മിടുക്കി. അധ്യാപകന്‍ ജിജി ഐസക്കും മാതാപിതാക്കളായ ദേവസ്യയും ഷൈനിയുമെല്ലാം പ്രോത്സാഹനവുമായി അനുപ്രിയക്കൊപ്പമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.