അടിമാലിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച്​ രണ്ട്​ യുവാക്കള്‍ മരിച്ചു

അടിമാലി: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. അടിമാലി ശ്രീരാഗം ചെണ്ടമേളം ഗ്രൂപ്പിലെ അംഗങ്ങളായ അടിമാലി ചാറ്റുപാറ വടക്കേക്കര മോഹന​െൻറ മകന്‍ സനീഷ് (24), അടിമാലി അപ്‌സരപ്പടിയില്‍ പുല്ലേപ്പറമ്പില്‍ രാജപ്പ​െൻറ മകന്‍ അപ്പു (27) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലിന് അടിമാലിക്കടുത്ത് മച്ചിപ്ലാവ് സ്‌കൂള്‍ പടിയിലാണ് അപകടം. യുവാക്കൾ തോണിപ്പാറ ക്ഷേത്രത്തില്‍പോയി മടങ്ങിവരവെയാണ് സംഭവം. അപകടം നടന്ന ഉടന്‍ ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സനീഷ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ അപ്പുവിനെ വിദഗ്ധ ചികിത്സക്ക് എറണാകുളത്തേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ജീപ്പ് ബൈക്ക് യാത്രക്കാരായ യുവാക്കളെ ഇടിച്ചുതെറിപ്പിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് അഞ്ചു മീറ്ററോളം അകലെയാണ് ബൈക്ക് തെറിച്ചുവീണത്. നിര്‍ത്താതെപോയ ജീപ്പ് മെഴുകുംചാലില്‍വെച്ച് പൊലീസ് പിടികൂടി. സനീഷി​െൻറ മാതാവ്: ലത. അവിവാഹിതനാണ്. സഹോദരങ്ങള്‍: അനീഷ്, ബിനീഷ്. അപ്പുവി​െൻറ ഭാര്യ: അശ്വതി. മകള്‍: ഗോപിക. മാതാവ്: ഉണ്ണിയമ്മ. മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഫോേട്ടാ ക്യാപ്ഷൻ TDD1-SANEESH 24 ബൈക്കപകടത്തില്‍ മരിച്ച സനീഷ് TDD2-APPU 27 ബൈക്കപകടത്തില്‍ മരിച്ച അപ്പു TDG1 അപകടത്തില്‍ തകര്‍ന്ന ബൈക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.