മൈസൂരിൽ കെ.എസ്​.ആർ.ടി.സി ജീവനക്കാർക്ക്​ മർദനം: ശക്തമായ നടപടി വേണം ^ൈഡ്രവേഴ്സ്​ യൂനിയൻ

മൈസൂരിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മർദനം: ശക്തമായ നടപടി വേണം -ൈഡ്രവേഴ്സ് യൂനിയൻ കോട്ടയം: കോഴിേക്കാട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ക്രൂരമായി മർദിച്ച മൈസൂരിലെ കർണാടക ആർ.ടി.സി ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ട്രാൻസ്പോർട്ട് ൈഡ്രവേഴ്സ് യൂനിയൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് സണ്ണി തോമസും സംസ്ഥാന ജനറൽ സെക്രട്ടറി ആർ. അയ്യപ്പനും ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഗുരുതരമായി പരിക്കുപറ്റിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകണം. മറ്റ് സംസ്ഥാനങ്ങളിലെ ആർ.ടി.സി ജീവനക്കാർക്ക് കേരളത്തിൽ ഡിപ്പോകളിൽ വിശ്രമസൗകര്യം നൽകുന്നുണ്ട്. എന്നാൽ, മൈസൂരിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിശ്രമകേന്ദ്രം അനുവദിച്ചിട്ടില്ല. അവിടെ പൊതുബാത്ത്റൂം ഉപയോഗിച്ചതി​െൻറ പേരിലാണ് ജീവനക്കാരെ ഒരു സംഘം കർണാടക ആർ.ടി.സി ജീവനക്കാർ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ സംസ്ഥാന സർക്കാറും മാനേജ്മ​െൻറും ശക്തമായ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.