ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു; ഇടുക്കിയിൽ ഒമ്പതു​ ദിവസത്തിനിടെ കൂടിയത്​ പത്തടി

മൂലമറ്റം: ഒരാഴ്ചയിലേറെയായുള്ള ശക്തമായ മഴയിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി ഡാമിൽ 10 ദിവസംകൊണ്ട് 10.4 അടി ജലമാണ് ഉയർന്നത്. 20ന് ഡാമിൽ 2331.98 അടി ജലമാണുണ്ടായിരുന്നത്. ബുധനാഴ്ച ഇത് 2342.42 അടിയായി. ബുധനാഴ്ച മാത്രം രണ്ട് അടിയോളം ഉയർന്നു. നിലവിൽ ഇവിടെ 865.527 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണുള്ളത്. ഇതിൽ 431.369 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലവും ഒഴുകിയെത്തിയത് ആഗസ്റ്റ് ഒന്ന് മുതൽ 30വരെയുള്ള കാലയളവിലാണ്. മഴ തുടർച്ചയായി പെയ്യുന്നതിനാൽ നീരൊഴുക്ക് സാമാന്യം ഭേദപ്പെട്ട നിലയിലാണ്. കഴിഞ്ഞവർഷം ഇതേസമയം 2351.22 അടി ജലമുണ്ടായിരുന്നു -8.8 അടി ജലം കുറവ്. മുൻ വർഷം 46.89 ശതമാനം ജലം ഉണ്ടായിരുന്നിടത്ത് 42. 24 ശതമാനം ജലമേ ഉള്ളു. ഒരാഴ്ചയായി ലഭിച്ചുകൊണ്ടിരിക്കുന്ന അളവിൽ മഴ തുടർന്നാൽ കഴിഞ്ഞ വർഷത്തെ ജലനിരപ്പിലേക്ക് എത്തും. ഇടമലയാർ -68.4 ശതമാനം, മാട്ടുപ്പെട്ടി -100, നേര്യമംഗലം -31, ലോവർപെരിയാർ -72, പൊൻമുടി -86 ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ ഡാമുകളിൽ അവശേഷിക്കുന്ന ജലനിരപ്പ്. സംസ്ഥാനത്തെ ഡാമുകളിൽ എല്ലാം കൂടി ശരാശരി 46 ശതമാനം ജലമാണ് അവശേഷിക്കുന്നത്. ഇത് 1166.464 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ്. ................ മഴ 20.53 ശതമാനം കുറവ് ഒരാഴ്ചയായി മഴ ശക്തമാണെങ്കിലും സംസ്ഥാനത്ത് ആകെ ലഭിക്കേണ്ടതിൽ 20.53 ശതമാനത്തി​െൻറ കുറവാണ് രേഖപ്പെടുത്തുന്നത്. ഈ വർഷം ബുധനാഴ്ചവരെ 1866.6 മി.മീ. മഴയാണ് പ്രതീക്ഷിച്ചത്. എന്നാൽ, ലഭിച്ചത് 1419.82 മി.മീ. ഏറ്റവും കൂടുതൽ മഴ ലഭിക്കേണ്ട ഇടുക്കി, വയനാട് ജില്ലകളിലാണ് കുറവ് ലഭിച്ചത്. വയനാട് ജില്ലയിൽ 49.88 ശതമാനം മഴയുടെ കുറവാണുണ്ടായത്. ലഭിക്കേണ്ടതി​െൻറ പകുതി മാത്രം. ഇടുക്കിയിൽ 22.49 ശതമാനത്തി​െൻറ കുറവും. തിരുവനന്തപുരം ജില്ലയിൽ 30 ശതമാനം മഴ കുറവാണ് ഇത്തവണ ലഭിച്ചത്. കോട്ടയം ജില്ലയിൽ കഴിഞ്ഞ വർഷങ്ങളിലെ അപേക്ഷിച്ച് 10.72 ശതമാനത്തി​െൻറ കുറവേ ഉണ്ടായിട്ടുള്ളു. തൊടുപുഴയിൽ ബുധനാഴ്ച 10.6 മി.മീറ്ററും മൂന്നാറിൽ 34.6 മി.മീറ്ററും മഴ പെയ്തു. മൈലാടുംപാറ -13, പീരുമേട് -26 എന്നിങ്ങനെയാണ് ഇടുക്കിയിൽ മറ്റിടങ്ങളിലെ മഴ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.