ഓണം വിപണന മേള ഇന്നുമുതൽ

കോട്ടയം: ജില്ല പഞ്ചായത്ത് ദാരിദ്യ്ര ലഘൂകരണ വിഭാഗം, ഐ.ആർ.ഡി.പി, എസ്.ജി.എസ്.വൈ, കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിൽ ഓണം വിപണന മേള നടത്തുന്നു. 'വിപണനമേള 17' എന്ന് പേരിട്ടിരിക്കുന്ന മേള നാഗമ്പടം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച ജോസ് കെ. മാണി എം.പി മേള ഉദ്ഘാടനം ചെയ്യും. സ്റ്റാളുകളുടെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും. ആദ്യ വിൽപന അഡ്വ. സുരേഷ് കുറുപ്പ് എം.എൽ.എ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തുകളുടെ 11 സ്റ്റാളുകളും കുടുംബശ്രീയുടെ മൂന്നും െഡയറി ഡിപ്പാർട്മ​െൻറി​െൻറ ഒന്നും ഉൾപ്പെടെ 18 സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. മേള സെപ്റ്റംബർ രണ്ടിന് സമാപിക്കും. വിശ്വാസപ്രഖ്യാപന റാലിയും പൊതുസമ്മേളനവും മണർകാട്: മണർകാട് സ​െൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ വിശ്വാസപ്രഖ്യാപന റാലിയും പൊതുസമ്മേളനവും ഞായറാഴ്ച നടക്കും. രാവിലെ 10ന് കുർബാനക്കുശേഷം മണർകാട് പള്ളിയിൽനിന്ന് ആരംഭിക്കുന്ന വിശ്വാസപ്രഖ്യാപന റാലി മണർകാട് കവല ചുറ്റി പള്ളിയിൽ തിരിച്ചെത്തും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ഡോ. തോമസ് മാർ തിമോത്തിയോസ്, മാത്യൂസ് മാർ അന്തിമോസ്, കുര്യാക്കോസ് മാർ തെയോഫിലോസ് എന്നിവർ പെങ്കടുക്കും. പള്ളിയുടെ സ്ഥാപനകാലം മുതൽ തുടരുന്ന അന്ത്യോഖ്യ സിംഹാസനവുമായിട്ടുള്ള ബന്ധം ആവർത്തിച്ച് പ്രഖ്യാപിക്കുന്നതിനാണ് വിശ്വാസപ്രഖ്യാപന റാലിയും പൊതുസമ്മേളനവും നടത്തുന്നതെന്ന് ഇടവക വികാരി ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.