താൽക്കാലിക കാറ്റഗറി ലിസ്​റ്റ്​: വെള്ളിയാഴ്​ചവരെ പരാതി സമർപ്പിക്കാം

തിരുവനന്തപുരം: കരുണ മെഡിക്കൽ കോളജ്, പാലക്കാട്, കണ്ണൂർ മെഡിക്കൽ കോളജ്, അഞ്ചരക്കണ്ടി, കണ്ണൂർ ഡ​െൻറൽ കോളജ്, അഞ്ചരക്കണ്ടി, കണ്ണൂർ എന്നീ പുതുതായി മൈനോറിറ്റി സർട്ടിഫിക്കറ്റുകൾ ക്ഷണിച്ചിരുന്ന കോളജുകളിൽ ബന്ധപ്പെട്ട ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർഥികൾക്കായി നീക്കിെവച്ചിട്ടുള്ള മൈനോറിറ്റി േക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിനായി സമുദായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ/രേഖകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകരുടെ കാറ്റഗറി തിരിച്ചുള്ള ലിസ്റ്റ് പ്രവേശനപരീക്ഷാ കമീഷണറുടെ www.ceekerala.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധമായി എന്തെങ്കിലും പരാതികൾ ഉള്ളപക്ഷം ആവശ്യമായ തെളിവുകൾ സഹിതം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മുമ്പായി പ്രവേശനപരീക്ഷാ കമീഷണർക്ക് സമർപ്പിക്കണം. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. പുതുതായി ഈ കാറ്റഗറികളിലേക്ക് സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നതല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.