നൊമ്പരക്കായലിൽ കുമരകം; കിരീടം നഷ്​ടമായത്​ സെക്കൻഡുകളുടെ വ്യത്യാസത്തിൽ

കോട്ടയം: ആവേശത്തുഴയെറിഞ്ഞിട്ടും സെക്കൻഡുകളുടെ വ്യത്യാസത്തിൽ നെഹ്റു ട്രോഫി നഷ്ടമായതി​െൻറ വേദനയിൽ കുമരകത്തെ വള്ളംകളി പ്രേമികൾ. കുമരകം വേമ്പനാട്ട് േബാട്ട് ക്ലബി​െൻറ പായിപ്പാടൻ ചുണ്ടനും കുമരകം ടൗൺ ബോട്ട് ക്ലബി​െൻറ കാരിച്ചാൽ ചുണ്ടനും വിജയത്തിനരികെ എത്തിയിട്ടും േഫാേട്ടാ ഫിനിഷിലൂടെ കിരീടം വഴിമാറിയത് വള്ളംകളി പ്രേമികളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. ഫൈനലിൽ കുമരകത്തെ രണ്ട് ചുണ്ടൻവള്ളങ്ങൾ ഇടം നേടിയിട്ടും ആേവശക്കുതിപ്പിൽ കാലിടറിയത് സ്റ്റാർട്ടിങ് പോയൻറിലെ പ്രശ്നങ്ങളാണെന്നാണ് പരാതി. അപാകത പരിഹരിക്കാതെ വരുംകാലങ്ങളിൽ നെഹ്റു ട്രോഫിയിൽ മത്സരിക്കണമോയെന്ന് ആലോചിക്കുമെന്ന് കാരിച്ചാൽ ചുണ്ടനെ നയിച്ച കുമരകം ടൗൺ ബോട്ട് ക്ലബ് പ്രസിഡൻറ് വി.എസ്. സുഗേഷ് 'മാധ്യമ'ത്തോട് പറഞ്ഞു. സ്റ്റാർട്ടിങ് പോയൻറിൽ എല്ലാ വള്ളങ്ങളും ഒരേപോലെ നിർത്തുന്ന 'സ്റ്റിൽ സ്റ്റാർട്ട്' സംവിധാനം ഇത്തവണ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഇരുട്ടി​െൻറമറവിൽ മത്സരവള്ളങ്ങൾ മുന്നിൽനിൽക്കുന്ന സ്ഥിതിയുണ്ടായിരുന്നു. 65 വർഷത്തെ നെഹ്റു ട്രോഫിയുടെ ചരിത്രത്തിലാദ്യമായി വൈകീട്ട് 6.45ന് ഫൈനൽ മത്സരം നടത്തിയതും വിനയായെന്ന് അദ്ദേഹം പറഞ്ഞു. വൈകീട്ട് നടന്ന ഹീറ്റ്സ് മത്സരങ്ങളിൽ മികച്ചസമയം കുറിച്ചാണ് ഇരുവരും കലാശപ്പോരിനിറങ്ങിയത്. നെഹ്റു ട്രോഫി ജലമേളയിൽ രണ്ടാംസ്ഥാനം നേടിയ യു.ബി.സി കൈനകരി ബോട്ട് ക്ലബി​െൻറ മഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടനെ പിന്തള്ളി നാലാം ഹീറ്റ്സ് മത്സരത്തിൽ കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയപ്പോൾ കുമരകത്ത് ആവേശവും പ്രതീക്ഷയുമേറി. ജലമേളയൽ ഹാട്രിക് ഉൾപ്പെടെ ചരിത്രവിജയം നേടിയ കാരിച്ചാലി​െൻറ ആവേശക്കുതിപ്പ് വീണ്ടും കോട്ടയത്തിന് അഭിമാനമാകുമെന്ന് വള്ളംകളി പ്രേമികൾ കരുതിയിരുന്നു. ഇതിനുപുറെമ അഞ്ചാം ഹീറ്റ്സിൽ ഒന്നാമനായി അവസാനവട്ട പോരാട്ടത്തിന് യോഗ്യതനേടിയ പായിപ്പാടൻ ചുണ്ടനിലൂടെ ഹാട്രിക് വിജയം കുമരകത്തിന് കിട്ടുമെന്ന കണക്കുകൂട്ടലും തെറ്റി. ഒാളപ്പരപ്പിൽ കുമരകത്തി​െൻറ മുഴുവൻ പ്രതീക്ഷയും മങ്ങിയതോടെ പുന്നമടയിൽ എത്തിയ ആയിരങ്ങൾ നിരാശയിൽ മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.