ഒാണത്തിന്​ പച്ചക്കറിയൊരുക്കി കൃഷിവകുപ്പും കുടുംബശ്രീയും

* കൃഷി വകുപ്പ് 57ഉം കുടുംബശ്രീ 120ഉം ഒാണച്ചന്ത തുറക്കും * തുണിസഞ്ചി നൽകാൻ കൃഷിമന്ത്രിയുടെ നിർദേശം തൊടുപുഴ: ഇത്തവണ ഒാണത്തിന് ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പച്ചക്കറി പടിക്കുപുറത്താക്കാൻ ലക്ഷ്യമിട്ട് കൃഷി വകുപ്പും കുടുംബശ്രീയും രംഗത്ത്. ജില്ലയിലെമ്പാടും 57പച്ചക്കറിച്ചന്ത തുടങ്ങാനാണ് കൃഷിവകുപ്പി​െൻറ തീരുമാനം. കുടുംബശ്രീയുടെ നേതൃത്വത്തിൽ 120ഒാളം സ്റ്റാളുകളും തുടങ്ങും. ജില്ലയിൽ തന്നെ ഉൽപാദിപ്പിക്കുന്ന ജൈവപച്ചക്കറികളാണ് ഒാണത്തിന് വിപണിയിലെത്തിക്കുന്നത്. കൃഷിവകുപ്പി​െൻറ നേരിട്ടുള്ള നിയന്ത്രണത്തിൽ 57ഉം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലി​െൻറ ഏഴും ഹോർട്ടികോർപി​െൻറ രണ്ട് സ്റ്റാൾ വഴിയും പച്ചക്കറി വിറ്റഴിക്കും. ഇതര സംസ്ഥാന പച്ചക്കറികൾ പരാവധി മാറ്റി നിർത്താനും കർഷകർക്കും ഉപഭോക്താക്കൾക്കും ലാഭം ലക്ഷ്യമിട്ടുമാണ് കൃഷി വകുപ്പ് സ്റ്റാളുകൾ ആവിഷ്കരിച്ചിരിക്കുന്നത്. കൃഷി വകുപ്പി​െൻറ ഒാരോ സ്റ്റാളിനും 50,000 രൂപവീതം സർക്കാർ സഹായം ലഭിക്കും. കർഷകരിൽനിന്ന് പച്ചക്കറി വാങ്ങാനാണ് കൃഷി വകുപ്പ് ഇൗ പണം വിനിയോഗിക്കുക. ഒാണത്തിനുമുന്നോടിയായി കുടുംബശ്രീ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ 90 പ്രീ ഒാണം മാർക്കറ്റുകളും ആരംഭിച്ചിട്ടുണ്ട്. ഒാണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ആറുലക്ഷത്തോളം പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്തിട്ടുണ്ട്. ഇത് വിലയിരുത്തി ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവെച്ചവർക്ക് അവാർഡ് നൽകാനും കൃഷി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കൃഷി വകുപ്പി​െൻറയും അനുബന്ധ സ്ഥാപനങ്ങളിലും ഒാണത്തിന് സാധനം വാങ്ങാൻ എത്തുന്നവർക്ക് ഇത്തവണ തുണിസഞ്ചിയിലാകും നൽകുക. ഇതുസംബന്ധിച്ച് മന്ത്രി വി.എസ്. സുനിൽ കുമാർ നിർദേശം നൽകി. ജില്ലയിൽ 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാകും ഒാണച്ചന്തകൾ പ്രവർത്തിക്കുക. 30ന് രാവിലെ 9.30ന് ഇ.എസ്. ബിജിമോൾ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. മുൻ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ പച്ചക്കറി ഉൽപാദനത്തിൽ വർധന ഉണ്ടായതായാണ് വിലയിരുത്തൽ. രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു അറക്കുളം: മൂലമറ്റം സ​െൻറ് ജോസഫ് അക്കാദമിയിലെ എൻ.എസ്.എസ് യൂനിറ്റും തൊടുപുഴ ഐ.എം.എയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അറക്കുളം പഞ്ചായത്ത് പ്രസിഡൻറ് ടോമി ജോസഫ് കുന്നേൽ ഉദ്ഘാടനം നടത്തി. കാഞ്ഞാർ എസ്.ഐ പി.എം. ഷാജി മുഖ്യപ്രഭാഷണം നടത്തി. കോളജ് ഡയറക്ടർ റവ. ജോസ് നെടുംപാറ, പ്രിൻസിപ്പൽ ഇൻ ചാർജ് വി.പി. തോമസ്, ഫാ.മൈക്കിൾ ആനക്കല്ലുങ്കൽ, സലിംകുട്ടി, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ജിയോ കുര്യൻ എന്നിവർ സംസാരിച്ചു. കാഷ് അവാർഡ് നൽകും കട്ടപ്പന: കട്ടപ്പന എയിഡഡ് സ്കൂൾ ടീച്ചേഴ്സ് സൊസൈറ്റിയുടെ പ്രവർത്തനപരിധിയിലുള്ള പ്രദേശത്തുനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്നമാർക്ക് വാങ്ങിയ കുട്ടികൾക്ക് കാഷ് അവാർഡ് നൽകുമെന്ന് സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കട്ടപ്പന സ​െൻറ് ജോർജ് പാരിഷ് ഹാളിൽ ശനിയാഴ്ച 1.30ന് നടക്കുന്ന അനുമോദനയോഗം മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡൻറ് വി.ഡി. എബ്രാഹം അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.സഖറിയാസ് ഇല്ലിക്കമുറിയിൽ അനുമോദന പ്രസംഗം നടത്തും. ഉയർന്നമാർക്ക് നേടിയ സൊെസെറ്റി അംഗങ്ങളുടെ മക്കൾക്കും കാഷ് അവാർഡ് നൽകുമെന്ന് സൊെസെറ്റി പ്രസിഡൻറ് വി.ഡി. എബ്രഹാം, സെക്രട്ടറി കെ.ജെ. ജോസഫ്, ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.