ജില്ലയിൽ പട്ടയത്തിന്​ കാത്തിരിപ്പ്​ തുടരുന്നു

പത്തനംതിട്ട: വിവിധ പദ്ധതികൾ പ്രകാരമുള്ള പട്ടയത്തിന് കർഷകരുടെ കാത്തിരിപ്പ് തുടരുന്നു. 1977 ജനുവരി ഒന്നിനുമുമ്പ് വനഭൂമിയിൽ പ്രവേശിച്ച 5330ലേറെ പേർക്ക് പട്ടയം നൽകാനുണ്ട്. പുറമെ 1024 പേരും ജില്ലയിൽ പട്ടയത്തിന് കാത്തിരിക്കുന്നു. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തിലാണ് 1977 ജനുവരി ഒന്നിനുമുമ്പുള്ള കുടിയേറ്റം. 1993ലെ പ്രത്യേക നിയമപ്രകാരമാണ് ഇവർക്ക് പട്ടയം നൽകേണ്ടത്. എന്നാൽ, ഇപ്പോഴും നടപടിക്ക് ഒച്ചി​െൻറ വേഗതയാണ്. ഗ്രോമോർ ഫുഡ് പദ്ധതി പ്രകാരം കോന്നിയിൽ നിരവധി കർഷകർക്ക് ഭൂമി പതിച്ചുകിട്ടാനുണ്ട്. ഇവർ കൃഷിചെയ്യുന്ന ഭൂമി സംരക്ഷിത വനഭൂമിയുടെ പട്ടികയിൽ കിടക്കുന്നതാണ് കാരണം. ഇത് ഡി റിസർവ് ചെയതാലെ പട്ടയം നൽകാൻ കഴിയൂ. ഇതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തി​െൻറ അനുമതി വേണമെന്ന് നിയമസഭയിൽ അടൂർ പ്രകാശി​െൻറ ചോദ്യത്തിന് മന്ത്രി ഇ. ചന്ദ്രശേഖരൻ രേഖാമൂലം മറുപടി നൽകി. കോന്നി താലൂക്കിൽ 660, റാന്നിയിൽ 173, മല്ലപ്പള്ളിയിൽ 25, അടൂരിൽ 59, കോഴഞ്ചേരിയിൽ 107 എന്നിങ്ങനെയാണ് വിവിധ പദ്ധതികൾ പ്രകാരം പട്ടയത്തിനുള്ള അപേക്ഷകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.