ജീവിതം മടുത്തുവെന്ന് ആത്മഹത്യക്കുറിപ്പ്; ഐ.എ.എസ് ഓഫിസറുടെ ജഡം റെയിൽവേ ട്രാക്കിൽ

ഗാസിയാബാദ്: ബിഹാറിലെ മുതിർന്ന ഐ.എ.എസ് ഓഫിസറുടെ ജഡം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. ബിഹാറിലെ ബക്സർ ജില്ല മജിസ്ട്രേറ്റ് കൂടിയായ മുകേഷ് പാണ്ഡെയുടെ മൃതദേഹമാണ് ഗാസിയാബാദിന് ഒരു കിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ജീവിതം മടുത്തുവെന്നും മനുഷ്യ​െൻറ അസ്തിത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ആത്മഹത്യക്കുറിപ്പിലുണ്ട്. 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മുകേഷ് പാണ്ഡെ. ''ഞാൻ ജനക്പുരിയിലെ ജില്ല ആസ്ഥാനത്തെ പത്താംനിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുന്നു. ഡൽഹിയിലുള്ള ...ഫൈവ് സ്റ്റാർ ഹോട്ടലിലെ 742ാം മുറിയിൽ എ‍​െൻറ വിശദമായ ആത്മഹത്യക്കുറിപ്പുണ്ട്. എന്നോട് ക്ഷമിക്കുക. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു'' എന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളതെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.