വീരപ്പൻ ബൈജു നിരവധി മോഷണക്കേസുകളിൽ പ്രതി; കസ്​റ്റഡിയിൽ വാങ്ങും

കട്ടപ്പന: പിടിയിലായ വീരപ്പൻ ബൈജു (32) നിരവധി മോഷണക്കേസുകളിൽ പ്രതിയെന്ന് പൊലീസ്. കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതോടെ കൂടുതൽ കേസുകൾ തെളിയുമെന്നും പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച പുലർച്ചെ കട്ടപ്പന പുതിയ ബസ് ബസ്റ്റാൻഡ് പരിസരത്തുനിന്നാണ് കട്ടപ്പന സി.ഐ വി.എസ്. അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ എസ്.ഐ കെ.എം. സന്തോഷ് വീരപ്പൻ ബൈജുവിനെ പിടികൂടിയത്. ബൈജുവി​െൻറ പേരിൽ ഇടുക്കി, അടിമാലി, കഞ്ഞിക്കുഴി, കരിമണ്ണൂർ തൊടുപുഴ സ്റ്റേഷനുകളിൽ കേസുകളുണ്ട്. മോഷണക്കുറ്റത്തിന് ശിക്ഷ അനുഭവിച്ചശേഷം ഒരുവർഷം മുമ്പ് ജയിലിൽനിന്ന് ഇറങ്ങിയ ബൈജുവിനെ വിവിധ കേസുകളിൽ പൊലീസ് തിരയുകയായിരുന്നു. കുടക്കല്ലിൽ ആറ്റുതീരത്തെ പാറയിടുക്കിലാണ് ബൈജു താമസിച്ചിരുന്നത്. സമീപ വീടുകളിൽനിന്ന് ആഹാരസാധനങ്ങൾ മോഷ്ടിച്ച് ഭക്ഷിക്കുകയായിരുന്നു ശീലം. 27ലധികം വീടുകളിൽനിന്ന് ഭക്ഷണം മോഷ്ടിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ബൈജു സമ്മതിച്ചു. കഞ്ഞിക്കുഴിയിലെയും പഴയരിക്കണ്ടത്തെയും അമ്പലത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതിന് പിന്നിൽ ബൈജുവിനും കൂട്ടാളികൾക്കും പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. പെരുമ്പാവൂർ സ്വദേശിയായ വിഷ്ണുവും പല മോഷണങ്ങളിലും ഒപ്പം ഉണ്ടായിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചിന്നക്കനാലിൽ കൃഷിയിടത്തുനിന്ന് മോഷ്ടിച്ച 300 കിലോ കുരുമുളക് അടിമാലിയിൽ വിറ്റതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞു. അന്വേഷണത്തി​െൻറ ഭാഗമായി ഇയാളുടെ ചിത്രമടക്കം വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പൊലീസ് പുറത്തുവിട്ടിരുന്നു. തുടർന്നാണ് ബൈജുവിനെ പിടികൂടാനായത്. മോഷണശേഷം നാട്ടിലിറങ്ങാതെ വീരപ്പനെപോലെ കാടുകളിലും പാറയിടുക്കുകളിലും താമസിക്കുന്നതിനാലാണ് വീരപ്പൻ ബൈജു എന്ന പേര് വീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.