പു​തി​യ​പാ​ലം നാ​ലു തൂ​ണു​ക​ളി​െ​ലാ​തു​ങ്ങി: ജീ​വ​ന്‍ കൈ​യി​ലെ​ടു​ത്ത്​ കോ​രു​ത്തോ​ടു​കാ​രു​ടെ യാ​ത്ര

മുണ്ടക്കയം: അപകടത്തിനു മുകളിലൂടെയാണ് യാത്രയെന്ന് അറിയാമെങ്കിലും മറ്റു വഴികളില്ലാത്തതിനാൽ ജീവന്‍ പണയംെവച്ചാണ് കോരുത്തോടുകാരുടെ സഞ്ചാരം. കോരുത്തോട് ആനക്കല്ലിലെ തടിത്തോട് തൂക്കുപാലമാണ് അപകടാവസ്ഥയിലുള്ളത്. തടികള്‍ ദ്രവിച്ച് എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഇത് അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയതിനെതുടർന്ന് പുതിയ കോണ്‍ക്രീറ്റ് പാലം നിർമിക്കാൻ തീരുമാനിക്കുകയും ഇതിന് സർക്കാർ അനുമതിയാകുകയും ചെയ്തു. തുടര്‍ന്ന് പാലം നിർമാണപ്രവര്‍ത്തനങ്ങള്‍ 2014ല്‍ ആരംഭിച്ചു. 1.60 കോടി ആദ്യം അനുവദിക്കുകയും പിന്നീട് തുക കൂട്ടി 2.10 കോടിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ നാല് തൂണുകള്‍ മാത്രമാണ് നിർമിച്ചത്. തുക ലഭ്യമാകാന്‍ വൈകിയതാണ് നിർമാണം വൈകാന്‍ കാരണമായി പറയുന്നത്. എന്നാല്‍, രണ്ടുവര്‍ഷം എത്താറായിട്ടും നിർമാണം പാതിപോലും എത്താത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമാകുന്നു. പുതിയ പാലത്തിെൻറ നിർമാണം ഒച്ചിഴയുംപോലെ തുടരുേമ്പാൾ യാത്രക്കാർക്ക് പഴയ പാലം തന്നെയാണ് ആശ്രയം. ശബരിമല തീര്‍ഥാടകരും ഇതിനെ ആശ്രയിക്കുന്നുണ്ട്. പെരുവന്താനം പഞ്ചായത്തിലെ തടിത്തോട് പ്രദേശത്ത് 250ഓളം ആദിവാസി കുടുംബങ്ങളാണ് ഉള്ളത്. ഇവര്‍ക്ക് വേഗത്തില്‍ പ്രധാന റോഡില്‍ എത്താന്‍ ഇപ്പോള്‍ തൂക്കുപാലം മാത്രമാണ് ആശ്രയം. എന്നാല്‍, മഴക്കാലത്ത് ഇരച്ച് ഒഴുകുന്ന പെരുവെള്ളത്തിനു മുകളിലൂടെ ദ്രവിച്ച തടിപ്പലകകളില്‍ ചവിട്ടിയുള്ള യാത്ര ജനങ്ങള്‍ക്ക് ദുരിതമാകുകയാണ്. തൂക്കുപാലത്തില്‍ കയറി യാത്ര ചെയ്യാന്‍ ശ്രമം നടത്തുന്നവര്‍ പലപ്പോഴും പാതിവഴിയില്‍ യാത്ര ഒഴിവാക്കുക പതിവാണ്. സാഹസികമായി പലരും കടക്കുമെങ്കിലും അപകടം വിളിപ്പാടകലെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.