വെ​ജി​റ്റേ​റി​യ​ൻ ഹോ​ട്ട​ലു​ക​ളി​ൽ വി​ല ക​യ​റു​ന്ന​ു, ത​മി​ഴ് ലോ​ബി​ക്കെ​തി​രെ ന​ട​പ​ടി​വേ​ണം

കോട്ടയം: ചായ 15, കാപ്പി 20, മസാലദോശ 60. നഗരത്തിലെ വെജിറ്റേറിയൻ ഹോട്ടലുകളിൽ ഒരുതവണ കയറിയാൽ മതി കുടുംബ ബജറ്റ് മുഴുവൻ തകരാറിലാവും. ഒരു മുന്നറിയിപ്പുമില്ലാതെ തോന്നുംപടി വിലകൂട്ടുകയാണ് നഗരത്തിലെ വെജിറ്റേറിയൻ ഹോട്ടലുകൾ. മറ്റ് ഹോട്ടലുകൾ ചായക്കും കാപ്പിക്കുമൊക്കെ 10 രൂപ ഈടാക്കുമ്പോഴാണ് വെജിറ്റേറിയൻ ഹോട്ടലുകൾ 15ഉം 20ഉം വരെ വാങ്ങുന്നത്. അടുത്തിടെ കാപ്പിക്ക് 15 രൂപയായിരുന്നെങ്കിലും ഒരു മുന്നിയിപ്പുമില്ലാതെയാണ് 20 രൂപയാക്കിയത്. പച്ചക്കറി വിലയുടെ പേരിലാണ് മസാലദോശക്ക് കുത്തനെ വിലകൂട്ടിയത്. എത്ര പച്ചക്കറിയുടെ വിലകൂടിയാലും അൽപം മാവിൽ ഉരുളക്കിഴങ്ങും ഉള്ളിയും ചേർത്തുള്ള മസാല ചേർത്തുണ്ടാക്കുന്ന ദോശക്ക് എങ്ങനെ 65 രൂപയാകുമെന്നാണ് സാധാരണക്കാരുടെ ചോദ്യം. തമിഴ് ഹോട്ടലുകളാണ് പിഴിച്ചിലിൽ മുന്നിൽ നിൽക്കുന്നത്. ഊണിന് 90 രൂപ മുതൽ 110രൂപ വരെയാണ് ഈടാക്കുന്നത്. തമിഴ്‌നാട് ഹോട്ടൽ ലോബിയുടെ ഇടപെടലാണ് വിലക്കയറ്റത്തിന് കാരണം. അമിതവില ഈടാക്കുന്നതിെൻറ ഗുണം സർക്കാറിന് ലഭിക്കുന്നില്ല. സാധാരണ ഹോട്ടലുകൾക്കുള്ള നികുതി അടച്ച് സ്റ്റാർ ഹോട്ടലുകൾക്ക് സമാന വിലയാണ് ഈടാക്കുന്നത്. ജില്ലയിലെ ജനങ്ങളെ ചൂഷണംചെയ്യുന്ന ഇത്തരം ഹോട്ടലുകൾക്കെതിരെ നടപടി വേണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം എബി ഐപ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.