ബി​വ​റേ​ജ​സ്​ ഔ​ട്ട്‌​ല​റ്റ് സ​മ​രം: ച​ങ്ങ​നാ​ശ്ശേ​രി​യി​ല്‍ ഹ​ര്‍ത്താ​ല്‍ ഭാ​ഗി​കം

ചങ്ങനാശ്ശേരി: മാര്‍ക്കറ്റിലെ വട്ടപ്പള്ളിയിലെ വെയര്‍ഹൗസിങ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ ബിവറേജസ് ഔട്ട്‌ലറ്റ് ആരംഭിക്കുന്നതിനെതിരെയും സമരസമിതി ചെയര്‍മാനെ കൈയേറ്റം ചെയ്തുവെന്നാരോപിച്ചും ചങ്ങനാശ്ശേരിയില്‍ നടന്ന ഹര്‍ത്താല്‍ ഭാഗികം. ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു. ഒരു വിഭാഗം കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഗതാഗതം തടസ്സപ്പെട്ടില്ല. സമരസമിതി നേതൃത്വത്തില്‍ ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍നിന്ന് സെന്‍ട്രല്‍ ജങ്ഷനിലേക്ക് മാര്‍ച്ച് നടത്തി. ബസ് സ്റ്റാൻഡ് ജങ്ഷനില്‍ പ്രതിഷേധ യോഗം സി.എഫ്. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സെബാസ്റ്റ്യൻ മാത്യു മണമേല്‍, സമരസമിതി ചെയര്‍മാന്‍ സാംസണ്‍ വലിയപറമ്പില്‍, മെത്രാപ്പോലീത്തന്‍ പള്ളി വികാരി കുര്യന്‍ പുത്തന്‍പുര, കെ.സി.ബി.സി മദ്യവിരുദ്ധ സമിതി അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് കപ്പാംമൂട്ടില്‍, സണ്ണി തോമസ്, വി.ജെ. ലാലി, ഡോ. അജീസ് ബെന്‍ മാത്യൂസ്, പി.എന്‍. നൗഷാദ്, പി.എച്ച്. നാസര്‍, ആൻറണി കുന്നുംപുറം, എം.ഡി. ദേവരാജന്‍, പി.എം. ചന്ദ്രന്‍, ജോബ് മൈക്കിള്‍, സാജന്‍ ഫ്രാന്‍സിസ്, മാത്തുക്കുട്ടി പ്ലാത്താനം, സതീഷ് വലിയവീടന്‍, എം.എസ്. വിശ്വനാഥന്‍, ബിജു ആൻറണി, സണ്ണി നെടിയകാലാപറമ്പില്‍, രാജ കിഴക്കേ, എം. അബ്ദുൽ നാസര്‍, വര്‍ഗീസ് ആൻറണി, സുമ ഷൈന്‍, ബിജോയി മുളവന, ജോണ്‍സണ്‍ ജോസഫ്, പി.എ. ഹനീസ്, റസി പറക്കവെട്ടി, സിബിച്ചന്‍ ഇടശ്ശേരി പറമ്പില്‍, ജസ്റ്റിൻ ബ്രൂസ്, ജോസുകുട്ടി നെടുമുടി, മിനി കെ. ഫിലിപ്പ്, ബാബു തോമസ് സന്തോഷ് ആൻറണി തുടങ്ങിയവര്‍ സംസാരിച്ചു. അഞ്ചു ദിവസമായി സമരസമിതി നേതൃത്വത്തില്‍ രാപകല്‍ സമരത്തിനും തുടക്കം കുറിച്ചിരുന്നു. ഞായറാഴ്ച രാത്രി ഏഴിന് പൊലീസ് സഹായത്തോടെ മദ്യ ലോഡ് ഇറക്കി. തൊഴില്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഐ.എന്‍.ടി.യു.സി ഔട്ട്‌ലറ്റിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി സമിതി നഗരത്തില്‍ പ്രകടനം നടത്തി. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എം, മുസ്ലിംലീഗ്, ജമാഅത്ത് ഇസ്ലാമി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.എന്‍.ഡി.പി, എസ്.ഡി.പി.ഐ, ബി.ജെ.പി, എസ്.യു.സി.ഐ തുടങ്ങിയ സംഘടനകൾ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.