ക​ന​ക​പ്പ​ലം 110 കെ.​വി സ​ബ്സ്​​റ്റേ​ഷ​ൻ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ

എരുമേലി: കനകപ്പലം 110 കെ.വി സബ്സ്റ്റേഷെൻറ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. ഇതിനായി 12 കിലോമീറ്ററുകളോളം ദൂരത്തില്‍ വൈദ്യുതി ലൈന്‍ സ്ഥാപിക്കാനുള്ള ടവറുകള്‍ സ്ഥാപിച്ച് വൈദ്യുതി ലൈനുകള്‍ വലിക്കാനുള്ള പ്രക്രിയകള്‍ ആരംഭിച്ചു. ഇതിെൻറ നിർമാണജോലി ദ്രുതഗതിയില്‍ നടന്നുവരുന്നു. കാഞ്ഞിരപ്പള്ളിയില്‍നിന്ന് 12 കിലോമീറ്ററോളം ദൂരത്തില്‍ 34 ടവറുകളാണ് സ്ഥാപിച്ചാണ് ലൈനുകള്‍ കനകപ്പലത്തെ സബ്സ്റ്റേഷനിൽ എത്തിക്കുന്നത്. പത്തുകിലോമീറ്ററോളം വൈദ്യുതിലൈന്‍ വലിച്ചുകഴിഞ്ഞു. കനകപ്പലം സബ്സ്റ്റേഷനിൽ പവര്‍ ട്രാന്‍സ്‌ഫോർമറുകളും സ്ഥാപിച്ചു. കനകപ്പലത്തുനിന്ന് എരുമേലിയിലേക്ക് പൂര്‍ണമായും ഇന്‍സുലേറ്റ് ചെയ്ത കേബിളുകളാണ് ഉപയോഗിക്കുന്നത്. ഒരു മാസത്തിനകം സബ്സ്റ്റേഷൻ കമീഷൻ ചെയ്‌തേക്കും. ശബരിമല തീര്‍ഥാടന കേന്ദ്രമായ എരുമേലിയില്‍ 11വര്‍ഷം മുമ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിർമാണോദ്ഘാടനം നിർവഹിച്ച കനകപ്പലം സബ്സ്റ്റേഷെൻറ പണി വിവിധ കാരണങ്ങളാല്‍ മന്ദഗതിയിലായിരുന്നു. ഇതിനായി മൂന്നേക്കര്‍ സ്ഥലം കണ്ടെത്തിയെങ്കിലും വൈദ്യുതി ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കവും കേസുകളും പദ്ധതിയെ ബാധിച്ചു. ഹൈകോടതിയിൽ എത്തിയ കേസുകള്‍ തീര്‍പ്പാക്കിയശേഷമാണ് ഇപ്പോള്‍ പണി വേഗത്തില്‍ നടപ്പാക്കുന്നത്. പദ്ധതി കമീഷൻ ചെയ്യുന്നതോടെ തീര്‍ഥാടന കേന്ദ്രമായ എരുമേലിയിലെ വൈദ്യുതി പ്രതിസന്ധിക്കും വോള്‍ട്ടേജ് ക്ഷാമത്തിനും ശാശ്വത പരിഹാരമാകും. കാഞ്ഞിരപ്പള്ളി സബ്‌സ്റ്റേഷനിൽനിന്ന് തകരാര്‍ സംഭവിച്ചാല്‍ മുണ്ടക്കയം സബ്‌സ്റ്റേഷനിൽനിന്ന് കനകപ്പലത്ത് വൈദ്യുതി എത്തിക്കുംവിധം രണ്ടു ലൈനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ശബരിമല പാതയിലെ കണമലയില്‍ ഇപ്പോള്‍ 33 കെ.വി സബ്‌സ്റ്റേഷൻ പരിഗണനയിലുണ്ട്. ഇതിനായി വൈദ്യുതി വകുപ്പില്‍ പ്രാരംഭ നടപടികളും ആരംഭിച്ചു. എരുമേലിയില്‍ 110 കെ.വി സബ്‌സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ തീര്‍ഥാടന പ്രദേശമായ കണമലയിലും 33 കെ.വി സബ്സ്റ്റേഷനിലൂടെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാന്‍ കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.