പൂവത്തുംമൂട്ടിൽ പൈപ്പ് പൊട്ടി, നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങും

കോട്ടയം: പൂവത്തുംമൂട്ടിൽ പൈപ്പ് പൊട്ടിയതിനാൽ നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങും. പൂവത്തൂംമൂട് പമ്പ്ഹൗസിൽനിന്ന് കോട്ടയം കലക്ടറേറ്റ് വളപ്പിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പാണു പൂവത്തൂമൂട് പമ്പ്ഹൗസിനു സമീപം തോട്ടിൽ പൊട്ടിയത്. തോട്ടിൽ അഞ്ചു മീറ്ററോളം താഴ്ചയിൽ സ്ഥാപിച്ചിരുന്ന പൈപ്പ് കഴിഞ്ഞ ദിവസം രാത്രിയാണു പൊട്ടിയത്. വർഷങ്ങൾ പഴക്കമുള്ള പൈപ്പാണ് ഏകദേശം പത്തടിയിലേറെ പൊട്ടി വിണ്ടുകീറിയത്. ഇതോടെ കോട്ടയം നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചു. പൊട്ടിയ പൈപ്പിനു സമീപംതന്നെ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കമീഷൻ ചെയ്യാത്തതിനാൽ ജല വിതരണം നടത്താൻ സാധിക്കില്ല. പൊട്ടിയ പൈപ്പ് നന്നാക്കാനായി വാട്ടർ അതോറിറ്റി അധികൃതരുടെ നേതൃത്വത്തിൽ അഞ്ചിലേറെ ജീവനക്കാർ തിങ്കളാഴ്ച രാവിലെ മുതൽ കഠിന പരിശ്രമത്തിലാണ്. പൈപ്പിെൻറ ഒരു ഭാഗം റോഡിലെ കലുങ്കിന് അടിയിലായതിനാൽ പൊട്ടലിെൻറ വ്യാപ്തി മനസ്സിലാക്കാൻ അധികൃതർക്കും സാധിച്ചിട്ടില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൈപ്പിനു മുകളിലെ പൈപ്പ് മുറിച്ചു മാറ്റാനുള്ള ജോലികളും ആരംഭിച്ചിട്ടുണ്ട്. രാപകൽ വ്യത്യാസമില്ലാതെ അഞ്ചിലേറെ തൊഴിലാളികളുടെ നേതൃത്വത്തിലാണ് ജോലികൾ നടക്കുന്നത്. കോട്ടയം നഗരസഭയുടെ കീഴിൽ നാട്ടകം, കുമാരനല്ലൂർ ഒഴികെയുള്ള പ്രദേശങ്ങളിൽ ജല വിതരണം നടത്തുന്നത് പൂവത്തൂംമൂട്ടിൽനിന്നുമാണ്. പ്രധാന പൈപ്പ് ലൈൻ പൊട്ടിയതോടെ നഗരപ്രദേശത്തെ മിക്ക ഭാഗങ്ങളിലും കുടിവെള്ള വിതരണം മുടങ്ങിയിട്ടുണ്ട്. രാത്രിയിൽ ഉൾപ്പെടെ പൈപ്പ് ലൈൻ മാറ്റുന്ന ജോലികൾ നടന്നു വരുകയാണ്. ചൊവ്വാഴ്ച വൈകീട്ടോടെ ജോലികൾ പൂർത്തിയാക്കി കുടിവെള്ള വിതരണം നടത്താൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നിരുന്നാലും കുടിവെള്ള വിതരണം സാധാരണ നിലയിലാകാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരും. പുതിയ പൈപ്പ് ലൈൻ കമീഷൻ ചെയ്തിരുന്നെങ്കിൽ കുടിവെള്ള വിതരണം മുടങ്ങില്ലായിരുന്നു. പുതിയ പൈപ്പ് ലൈനിെൻറ എലിപ്പുലിക്കാട്ട് ഭാഗത്തെ ജോലികൾ തീരാത്തതാണ് വിനയായിട്ടുള്ളത്. എലിപ്പുലിക്കാട്ട് ഭാഗത്തുകൂടി ജോലികൾ പൂർത്തിയാക്കിയാൽ കമീഷൻ ചെയ്തു ജലവിതരണം പുതിയ പൈപ്പ് ലൈനിലൂടെ നടത്താൻ സാധിക്കും. കോട്ടയം വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ ജയറാമിെൻറ നേതൃത്വത്തിലുള്ള സംഘമാണ് ജോലികൾക്കു നേതൃത്വം നൽകുന്നത്. ഏറ്റവും വേഗത്തിൽ കുടിവെള്ള വിതരണം നടത്താനായി കരാറുകാരെ ഒഴിവാക്കി നേരിട്ട് ജീവനക്കാരെ നിയോഗിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.