ഗുണ്ടാനേതാവ് 41 പൊതി കഞ്ചാവുമായി പിടിയില്‍

ചങ്ങനാശ്ശേരി: അനവധി ക്രിമിനല്‍ കേസിലെ പ്രതിയായ ഗുണ്ടാ നേതാവിനെ 41 പൊതി കഞ്ചാവുമായി ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്‍െറ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി. നെടുംകുന്നം പാറച്ചിറ പുതുപ്പറമ്പ് വീട്ടില്‍ ജയന്‍ (36) ആണ് പിടിയിലായത്. മുമ്പ് നാലുകിലോ കഞ്ചാവുമായി അറസ്റ്റിലായ ഇയാള്‍ ജയില്‍വാസം കഴിഞ്ഞ് വീണ്ടും കഞ്ചാവ് വില്‍പന നടത്തിവരികയായിരുന്നു. കോട്ടയം, പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന. തമിഴ്നാട് കമ്പംഭാഗത്ത് നിന്നുമാണ് ഇയാള്‍ കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവരുന്നതെന്നും എക്സൈസ് പറഞ്ഞു. യുവാക്കളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പന. ഒരുമാസമായി നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ ചങ്ങനാശ്ശേരി എക്സൈസ് ഇയാളെ നെടുംകുന്നത്തുനിന്ന് പിടികൂടുകയായിരുന്നു. പ്രിവന്‍റിവ് ഓഫിസര്‍മാരായ പി.കെ. സജികുമാര്‍, ശ്രീകുമാര്‍, സുനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ആര്‍.കെ. രാജീവ്, ബിനോയ് കെ.മാത്യു, കെ. ഷിജു, ഡി. ഷൈജു, മനോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.