????????? ?????????????? ??????? ???????

ലഹരി കൂണുമായി യുവാക്കൾ പിടിയിൽ

കൊ​ല്ലം: ല​ഹ​രി കൂ​ണും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. ഇ​ള​മാ​ട് പ​റ​ക്കോ​ട് മ​ത്താ​യി മു​ക്ക് ഐ​ശ് വ​ര്യ ഭ​വ​ന​ത്തി​ൽ ഗൗ​തം ബി ​മാ​ധ​വ് (18), പാ​റം​ക്കോ​ട് മ​ത്താ​യി മു​ക്ക് ദേ​ശ​ത്ത് വേ​ങ്ങ​വി​ള​യി​ൽ നി​ഥി​ൻ (29) എ​ന്നി​വ​രാ​ണ് കൂ​ണു​മാ​യി പി​ടി​യി​ലാ​യ​ത്. കൊ​ല്ല​ത്ത് ആ​ദ്യ​മാ​യാ​ണ് മാ​ജി​ക് മ​ഷ്റൂം എ​ന്ന് വി​ളി​പ്പേ​രു​ള്ള ല​ഹ​രി കൂ​ൺ പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​സെ​ടു​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ചേ​രാ​നെ​ല്ലൂ​ർ സ്വ​ദേ​ശി വി​ഷ്ണു (18)വാ​ണ് വി​ൽ​പ​ന​ക്കാ​യെ​ത്തി​ച്ച 50 പൊ​തി ക​ഞ്ചാ​വു​മാ​യി കൊ​ല്ലം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡി​​െൻറ പി​ടി​യി​ലാ​യ​ത്.

അ​ഞ്ച് ഗ്രാം ​മാ​ജി​ക് മ​ഷ്റൂം കൊ​ടൈ​ക്ക​നാ​ലി​ൽ​നി​ന്ന്​ 10,000 രൂ​പ​ക്ക്​ വാ​ങ്ങി കൂ​ട്ടു​കാ​രു​മാ​യി ചേ​ർ​ന്ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വി​ൽ​പ​ന​ക്കാ​യും നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. ഒ​ന്നോ ര​ണ്ടോ കൂ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ ര​ണ്ടു ദി​വ​സം വ​രെ ഉ​ന്മാ​ദ​ല​ഹ​രി​യി​ൽ ക​ഴി​യാ​ൻ പ​റ്റു​മെ​ന്ന​തു​കൊ​ണ്ടാ​ണ് മാ​ജി​ക് മ​ഷ്റൂ​മി​ന്​ ഇ​ത്ര​യും വി​ല​യെ​ന്ന് ഇ​വ​ർ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.