റെയിൽവേ സ്‌റ്റേഷൻ സേനയുടെ സംയുക്​ത സുരക്ഷ പരിശോധന

കൊല്ലം: സുരക്ഷ ശക്തമാക്കുന്നതി​െൻറ ഭാഗമായി കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ സംയുക്ത സേന പരിശോധന നടത്തി. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ആർ.പി.എഫ്, റെയിൽവേ പൊലീസ് എന്നിവ ചേർന്നാണ് പരിശോധന നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന മണിക്കൂറുകൾ നീണ്ടു. ഇൻറലിജൻസ് എ.ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് വിവിധ സേനകൾ ഒന്നിച്ചിറങ്ങിയത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗം റെയിൽവേ സ്‌റ്റേഷനിൽ എത്തിയ യാത്രക്കാരുടെ ലഗേജുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. വിവിധഭാഗങ്ങളിൽ ഗ്രൂപ്പുകളായാണ് പരിശോധന നടത്തിയത്. സംശയാസ്പദമായി കണ്ട ചിലരെ വിശദമായി ചോദ്യംചെയ്തു. ഇതര സംസ്ഥാനങ്ങളിൽനിന്ന് അടുത്തിടെ ട്രെയിൻ മാർഗം വൻതോതിൽ കഞ്ചാവ് കൊല്ലത്ത് എത്തിച്ചിരുന്നു. വിഷമത്സ്യങ്ങളുടെ ജില്ലയിലേക്കുള്ള വരവും ട്രെയിൻ മാർഗമാണ്. ഇതെല്ലാം കണക്കിലെടുത്താണ് പരിശോധന നടത്താൻ ഇൻറലിജൻസ് വിഭാഗം തയാറായത്. വരുംദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റെയിൽവേ സി.ഐ ജയകുമാർ, എസ്.എ ഐ. വിനോദ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.