ടഗ്​ തുറമുഖ​െത്തത്തിച്ചു, സാറ്റലൈറ്റ് ഫോൺ പിടിച്ചു

കൊല്ലം: അബൂദബി കമ്പനിയുടെ കൂറ്റൻ ഡോക്ക് കെട്ടിവലിച്ചുകൊണ്ടുവരവെ വടം പൊട്ടി വേർപെട്ട ടഗിലെ ജീവനക്കാരിൽ നിന്ന് സാറ്റലൈറ്റ് ഫോൺ പിടികൂടി. ടഗ് കൊല്ലം തുറമുഖത്ത് എത്തിച്ച ശേഷം കസ്റ്റംസ് സൂപ്രണ്ട് മോഹൻ സി. പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്ത്യൻ തീരത്ത് ഉപയോഗിക്കാൻ പാടില്ലാത്ത സാറ്റലൈറ്റ്ഫോൺ കണ്ടെത്തിയത്. ഈ സാറ്റലൈറ്റ് ഫോൺ ഇവിടെ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കസ്റ്റംസിന് പുറമെ മറ്റ് കേന്ദ്രഏജൻസികളും അന്വേഷിക്കും. ടഗിൽ ഏഴു ജീവനക്കാരുണ്ട്. രണ്ടു ജീവനക്കാർ ഡോക്കിലാണ്. ഈ ഡോക്ക് അമ്പലപ്പുഴ നീർക്കുന്നത്തിനു സമീപം കടൽത്തീരത്ത് കഴിഞ്ഞദിവസം അടിഞ്ഞിരുന്നു. അബൂദബി കമ്പനിയുടെ ജീവനക്കാരാണെങ്കിലും ഒമ്പതുപേരും ഇന്തോനേഷ്യൻ പൗരന്മാരാണ്. ഡോക്കിൽനിന്ന് വേർെപട്ട് കൊല്ലം തീരത്ത് ഒഴുകി നടക്കുകയായിരുന്ന ടഗ് തുറമുഖവകുപ്പി​െൻറ മറ്റൊരു ടഗി​െൻറ സഹായത്തോടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ കൊല്ലം തുറമുഖത്തെത്തിച്ചത്. ഇേന്താനേഷ്യയിൽനിന്ന് അബൂദബിയിലേക്ക് പോകുംവഴിയാണ് ഉൾക്കടലിൽ വെച്ച് വടംപൊട്ടി ഡോക്കിൽ നിന്ന് ടഗ് വേർപെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.