കിഴക്കമ്പലം: കിഴക്കമ്പലം-മൂവാറ്റുപുഴ റോഡിൽ കിഴക്കമ്പലം ജങ്ഷൻ പിന്നിട്ടാൽ ദുരിത യാ ത്ര. ഒട്ടേറെസ്ഥലങ്ങളിൽ റോഡുതകർന്ന് തരിപ്പണമായ നിലയിലാണ്. മഴ ശക്തമായതോടെ ട ാറിങ് ഇളകി വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴികളുടെ ആഴമറിയാതെ വീഴുന്നത് ബൈക്ക് യാത്രികരാണ്.കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ പള്ളിക്കര-മനയ്ക്കക്കടവ്, പട്ടിമറ്റം- നെല്ലാട്, പട്ടിമറ്റം- പത്താംമൈൽ റോഡിൽ ആരംഭിച്ച ബി.എം.ബി.സി ടാറിങ് ജോലികൾ വൈകുന്നതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്.
പലയിടത്തും റോഡിന് സ്ഥലം ഏറ്റെടുത്ത് നിർമാണ ജോലികൾ വേഗത്തിൽ നടന്നെങ്കിലും താൽക്കാലികമായി നിർത്തിെവച്ചിരിക്കുകയാണ്. ഒട്ടേറെ ഇടങ്ങളിൽ കലുങ്ക് നിർമാണം പൂർത്തിയായെങ്കിലും പള്ളിക്കര-മനയ്ക്കക്കടവ് റോഡിൽ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. റോഡ് തകർന്നതോടെ ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്നും എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ കൊച്ചി-ധനുഷ്കോടി ദേശീയ പാതയെയാണ് ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.