??????? ??????????? ???????? ?????? ??????? ???????????????????

കാനയിൽ മലിനജലം കെട്ടിക്കിടക്കുന്നു

മഞ്ഞപ്ര: മഞ്ഞപ്ര വടക്കുംഭാഗം ജങ്​ഷനിലെ കാനയിൽ മലിനജലം കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധികൾ പടരാൻ ഇടയാകുന്ന ു. വിവിധ കച്ചവടസ്​ഥാപനങ്ങളിൽനിന്നും മറ്റും ഒഴുകി വരുന്ന മലിനജലമാണ്​ കെട്ടിക്കിടക്കുന്നത്​. ഇത്​ അസഹ്യമായ ദുർ ഗന്ധത്തിനും ഇടയാക്കുന്നുണ്ട്.
ഇത് കാനയ്ക്ക്​ സമീപമുള്ള വ്യാപാരികൾക്കും പ്രദേശവാസികൾക്കും ഏറെ ദുരിതമാകുകയാണ്.

മാലിന്യം കെട്ടിക്കിടക്കുന്നത് നിമിത്തം കൊതുകുശല്യം രൂക്ഷമാണ്. അയ്യംമ്പുഴ, പ്ലാേൻറഷൻ ഭാഗത്തേക്ക് പോകുന്ന ബസുകൾ പാർക്ക് ചെയ്യുന്നത്​ ഇതിനുസമീപമാണ്. കാനയിൽ സ്ലാബിടാത്തതിനാൽ മറ്റു മാലിന്യങ്ങൾ ആളുകൾ കാനയിലേക്ക് തള്ളുന്നു. ഇതോടെ ജലം സുഗമമായി ഒഴുകാതെ കെട്ടി നിൽക്കുന്ന സ്​ഥിതിയാണ്.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.