നഗരസഭ മാസ്​റ്റർപ്ലാൻ: സർക്കാർ ഇടപെടൽ ഫലംകണ്ടെന്ന് എൽ.ഡി.എഫ്

പറവൂർ: യു.ഡി.എഫ് ഭരണകാലത്ത് 2013ൽ നിലവിൽ വന്ന അശാസ്ത്രീയ മാസ്റ്റർ പ്ലാൻ ഭേദഗതി ചെയ്ത് പുതുക്കിയത് നിലവിൽ വന്നതിൽ സർക്കാറിൻെറ നിരന്തര ഇടപെടൽ ഫലം കണ്ടെന്ന് എൽ.ഡി.എഫ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന് ആവശ്യമായ സമയം ലഭിച്ചിട്ടും പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ല. അപാകതകൾ നിറഞ്ഞ കരട് മാസ്റ്റർ പ്ലാൻ മരവിപ്പിച്ചെങ്കിലും ഇനി ഭേദഗതി അസാധ്യമെന്ന വി.ഡി. സതീശൻ എം.എൽ.എയുെടയും നഗരസഭ ഭരണനേതൃത്വത്തിൻെറയും പൊള്ളയായ വാദങ്ങൾ ഇതോടെ പൊളിഞ്ഞെന്നും നഗരസഭ പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ പറഞ്ഞു. രാത്രി ബൈക്കിൽ കറങ്ങിയ 12 പേർക്കെതിരെ കേസ് പറവൂർ: ലോക്ഡൗൺ നിയമം ലംഘിച്ച് രാത്രി ബൈക്കിൽ കറങ്ങിനടന്ന 12 പേരെ പൊലീസ് പിടികൂടി. പറവൂർ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് ഇവരെ പിടികൂടിയത്. കേസെടുത്ത് വിട്ടയച്ചു. അടുത്ത ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.