ആംബുലൻസ് കാത്ത് മൃതദേഹം ആശുപത്രിയിൽ മണിക്കൂറുകളോളം; പ്രതിഷേധിച്ച് നാട്ടുകാർ

മട്ടാഞ്ചേരി: ചികിത്സക്കെത്തിയ രോഗി ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ മരിച്ചു. ആംബുലൻസ് കാത്ത് മണിക്കൂറുകൾ മൃതദേഹം കിടത്തിയത് പ്രതിഷേധത്തിനിടയാക്കി. ഫോർട്ട്കൊച്ചി പട്ടാളം സ്വദേശി ജൂഡാണ് (60) മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് വൈകീട്ട് മൂന്നരയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഉടൻ മരിച്ചു. കോവിഡിൻെറ പശ്ചാത്തലത്തിൽ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനക്കയക്കണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ, മൃതദേഹം കൊണ്ടുപോകാൻ രാത്രി 10 കഴിഞ്ഞും ആരോഗ്യ വകുപ്പിൻെറ 108 ആംബുലൻസ് എത്തിയില്ല. മൃതദേഹം തുണികൊണ്ട് പോലും മൂടാതെ മണിക്കൂറുകളോളം ആശുപത്രിയിൽ കിടന്നു. ബന്ധുക്കൾ പ്രതിഷേധിച്ചപ്പോൾ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് മൂടുകയായിരുെന്നന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹത്തോട് അനാദരവ് കാണിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മുൻ കൗൺസിലർ ആൻറണി കുരീത്തറ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.