ആലപ്പുഴ ബൈപാസ്: ഗർഡറുകൾ സ്ഥാപിക്കാൻ നിർദേശിച്ചു -ജി. സുധാകരൻ

ആലപ്പുഴ: ബൈപാസിൻെറ ഭാഗമായ റെയിൽവേ മേൽപാലത്തിൻെറ ഗർഡറുകൾ സ്ഥാപിക്കുന്നതിനു നിർദേശം നൽകിയതായി മന്ത്രി ജി. സുധാകരൻ. റെയിൽവേ ചീഫ് ബ്രിഡ്ജ് എൻജിനീയറുടെ അംഗീകാരം ലഭ്യമായതിനെ തുടർന്ന് കുതിരപന്തിയിൽ റെയിൽവേ മേൽപാലം സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർക്കാണ് നിർദേശം നൽകിയത്. ദേശീയപാത വിഭാഗം ചീഫ് എൻജിനീയറുമായി ശനിയാഴ്ച തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിൽ മഴക്കാലത്ത് തന്നെ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തി കോൺക്രീറ്റ് പ്രവൃത്തികൾ നടത്തുന്നതിനും മഴക്കാലം കഴിഞ്ഞാൽ ഉടൻ ടാറിങ് നടത്തുന്നതിനും ധാരണയായതായി മന്ത്രി അറിയിച്ചു. വെള്ളപ്പൊക്കം ഇല്ലെങ്കിൽ ജൂൺ, ജൂലൈ മാസങ്ങളിൽ മേൽപാലത്തിൻെറ കോൺക്രീറ്റിങ് പൂർത്തീകരിക്കാൻ കഴിയുമെന്നും പിന്നീടുള്ള രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ ടാറിങ് അടക്കമുള്ള പ്രവൃത്തികൾ പൂർത്തീകരിച്ച് ബൈപാസ് നാടിനു സമർപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അേപ്രാച്ച് റോഡുകളുടെയും കളർകോട്-കൊമ്മാടി ജങ്ഷനുകളുടെ നവീകരണവും ഇതിനു മുമ്പ് പൂർത്തീകരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.