വാർധക്യത്തി​െൻറ വിരസതയെ വർണങ്ങളിൽ തളച്ച്​ ചിന്നക്കുട്ടി

വാർധക്യത്തിൻെറ വിരസതയെ വർണങ്ങളിൽ തളച്ച് ചിന്നക്കുട്ടി മാന്നാർ: ശാരീരിക അവശതകൾ വകവെക്കാതെ 69കാരിയായ ചിന്നക്കുട്ടിയെന്ന നബീസ ഉമ്മ പാഴ്വസ്തുക്കൾകൊണ്ട് വർണരാജികളൊരുക്കി ലോക്ഡൗൺ കാലത്തെ വിരസതയകറ്റുകയാണ്. മാന്നാർ കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡ് തറയിൽ പള്ളത്ത് പരേതനായ നാസറിൻെറ ഭാര്യ ചിന്നക്കുട്ടി, പഴയ തുണികൊണ്ട് തയാറാക്കിയ കിറ്റുകളും പ്ലാസ്റ്റിക് കവറുകൾ വെട്ടിയുണ്ടാക്കിയ പകിട്ടുള്ള പൂക്കളുകളും നാട്ടുകാർക്ക് കൗതുകമായി. വീട്ടിലിരുന്ന് പൂക്കൾ ഉണ്ടാക്കിയപ്പോൾ മക്കൾക്കും കൊച്ചുമക്കൾക്കും അത്ഭുതം. പൂക്കളുടെ ഭംഗികണ്ട് മക്കളും മരുമക്കളും കൊച്ചുമക്കളും പിന്തുണയുമായി എത്തിയപ്പോൾ കൂടുതൽ ആവേശത്തിൽ ഇവ നിർമിക്കാനുള്ള ഒരുക്കത്തിലാണിവർ. സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ അനുശോചിച്ചു ആലപ്പുഴ: ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലും മാധ്യമ മേഖലയിലും സാഹിത്യ-സാംസ്കാരിക രംഗത്തും നിലപാടുകളിൽ വിട്ടുവീഴ്ചകൾക്ക് തയാറാകാത്ത വ്യക്തിത്വമായിരുന്നു എം.പി. വീരേന്ദ്രകുമാർ എന്ന് സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ കേരള ജില്ല കമ്മിറ്റി അനുശോചന പ്രമേയത്തിൽ പറഞ്ഞു. സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ കേരള ജില്ല പ്രസിഡൻറ് കളർകോട് ഹരികുമാർ, സെക്രട്ടറി എ. ഷൗക്കത്ത്, സംസ്ഥാന വൈസ് പ്രസിഡൻറ് ജെ.ആർ. പറത്തറ, പി. ജയനാഥ്, കെ. ജയപ്രകാശ് എന്നിവർ അനുസ്മരണം നടത്തി. ട്രോളിങ് നിരോധനം കഴിഞ്ഞ വർഷത്തെപ്പോലെ നടപ്പാക്കണം -മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആലപ്പുഴ: കേരളത്തിൽ മൺസൂൺകാല ട്രോളിങ് നിരോധനം കഴിഞ്ഞ വർഷത്തെപ്പോലെ നടപ്പാക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിരോധന ദിവസങ്ങൾ വർധിപ്പിക്കണമെന്ന് ഫെഡറേഷന് അഭിപ്രായമുണ്ടെങ്കിലും മത്സ്യമേഖലയിലെ വിവിധ സംഘടനകളും സർക്കാറും ധാരണയെത്തിയതനുസരിച്ചാണ് കഴിഞ്ഞ വർഷം മൺസൂൺകാല ട്രോളിങ് നിരോധനം നടപ്പാക്കിയതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസും ജനറൽ സെക്രട്ടറി ടി. രഘുവരനും പറഞ്ഞു. മത്സ്യസമ്പത്തിൻെറ സംരക്ഷണത്തിന് ട്രോളിങ് നിരോധനം വേണമെന്ന് ശാസ്ത്രീയമായി തെളിഞ്ഞതിനാലാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇത് നടപ്പാക്കുന്നത്. എന്നാൽ, ബാഹ്യസമ്മർദങ്ങൾക്ക് വിധേയമായി കേന്ദ്രസർക്കാർ ട്രോളിങ് നിരോധന ദിവസങ്ങൾ കുറച്ച നടപടി പ്രതിഷേധാർഹമാണെന്നും ഇവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.