ചെങ്ങന്നൂരിൽ നാളെ മുതല്‍ ബസ്​ സര്‍വിസുകള്‍ പുനരാരംഭിക്കും

നഗരസഭ ചെയര്‍മാന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി ചെങ്ങന്നൂര്‍: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് തിങ്കളാഴ്ച മുതല്‍ ബസ് സർവിസുകള്‍ പുനരാരംഭിക്കും. ചെങ്ങന്നൂരിനെ ഹോട്സ്‌പോട്ടില്‍നിന്ന് ഒഴിവാക്കിയിട്ടും സര്‍വിസുകള്‍ പുനരാരംഭിക്കാത്തതിനെതിരെ നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന്‍ ഡി.ടി.ഒക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഡിപ്പോയില്‍നിന്ന് സര്‍വിസ് നടത്തിയിരുന്ന ആലപ്പുഴ, ഹരിപ്പാട്, താമരക്കുളം സര്‍വിസുകളും ഹരിപ്പാട് ഡിപ്പോയില്‍നിന്ന് ചെങ്ങന്നൂരിലേക്കുള്ള ബസ് സര്‍വിസുമാണ് പുനരാരംഭിക്കുന്നത്. ഹോട്ട്സ്പോട്ടില്‍നിന്ന് നഗരസഭയെ ഒഴിവാക്കിയിട്ടും സ്റ്റാൻഡ് നഗരസഭ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ നിര്‍ത്തിവെച്ച ബസ് സര്‍വിസ് കെ.എസ്.ആര്‍.ടി.സി പുനരാരംഭിച്ചിരുന്നില്ല. കഴിഞ്ഞ 24 നാണ് ചെങ്ങന്നൂര്‍ നഗരസഭയെ ഹോട്സ്പോട്ടാക്കി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം തന്നെ നഗരസഭ മൂന്നാം വാര്‍ഡ് മാത്രം അതീവ തീവ്രമേഖലയായി പ്രഖ്യാപിച്ച് നഗരസഭയെ ഹോട്സ്പോട്ടില്‍നിന്ന് ഒഴിവാക്കുകയായിരുന്നു. ഹോട്സ്പോട്ട് ഒഴിവാക്കിയ സാഹചര്യത്തില്‍ നഗരസഭയിലെ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെയും മറ്റ് അവശ്യസര്‍വിസില്‍ ഉള്‍പ്പെടുന്നവരും ബസ് സർവിസ് ഇല്ലാത്തതിനാല്‍ ജോലിക്ക് ഹാജരാകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടുര്‍ന്ന് ഡി.ടി.ഒ ജേക്കബ് മാത്യു മധ്യമേഖലാ എക്സി. ഡയറക്ടര്‍ എന്‍.പി. സുകുമാരനെ വിവരം അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിൻെറ നിർദേശപ്രകാരമാണ് സര്‍വിസുകള്‍ പുനരാരംഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.