''ഞങ്ങൾക്കൊരു കടൽഭിത്തി​യെങ്കിലും കെട്ടിത്തരൂ...; എന്നിട്ടാകാം ഖനനം''

ആലപ്പുഴ: ജില്ലയുടെ തെക്ക് വലിയഴീക്കൽ മുതൽ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, പുറക്കാട് എന്നിവിടങ്ങളിൽ ഏതാനും വർഷങ്ങൾക്കിടെ ഏക്കർ കണക്കിന് ഭൂമിയാണ് കടലെടുത്തത്. നൂറുകണക്കിന് വീടുകളും തകർന്നടിഞ്ഞു. പുറക്കാട് പഴയ സർക്കാർ കെട്ടിടത്തിൽ ഇപ്പോഴും നിരവധി കുടുംബങ്ങളാണ് അഭയാർഥികളായി കഴിയുന്നത്. വീടുകൾ നഷ്ടപ്പെട്ട് പതിറ്റാണ്ടുകളായി കഴിയുന്നവർവരെ അക്കൂട്ടത്തിലുണ്ട്. ചിലർ സ്കൂളുകളിലെ ക്ലാസ് മുറികളിൽ അന്തിയുറങ്ങുന്നു. പകൽ അധ്യയനം നടക്കുന്ന സമയത്ത് പുറത്തൊക്കെ കറങ്ങിനടന്നിട്ട് സ്കൂൾ വിട്ടുകഴിഞ്ഞാണ് ഇവർ കിടക്കാൻ ഇവിടെ എത്തുന്നത്. അവരുടെയെല്ലാം നെഞ്ചിടിപ്പിന് ആക്കംകൂട്ടിയാണ് ഇപ്പോൾ വീണ്ടും ലോക്ഡൗണിൻെറ മറവിൽ തോട്ടപ്പള്ളിയിൽ ഖനനത്തിന് ഒത്താശ ചെയ്യുന്നത്. വലിയഴീക്കൽ മുതൽ പുറക്കാട് വരെ ഏറ്റവും പരിസ്ഥിതി ദുർബല പ്രദേശമാണ്. മഴക്കാലമായാൽ ഇവിടങ്ങളിൽ കടൽകയറ്റം പതിവാണ്. കടൽ കാർന്നുതിന്നു തിന്ന് മിക്ക വീടുകളുടെയും ഭിത്തിയിൽ തിരകൾ അടിക്കുന്ന അവസ്ഥയാണ്. കടൽഭിത്തികൾ തകർന്നിട്ട് വർഷങ്ങളായി. ഓരോ കാലവർഷവും കടൽ ആർത്തലച്ചെത്തുേമ്പാൾ ജീവൻെറ നിലനിൽപിനായി അവിടങ്ങളിെല നാട്ടുകാർ തൊട്ടുമുന്നിൽ കാണുന്ന ദേശീയപാത ഉപരോധിക്കും. ഗതാഗതതടസ്സം ഉണ്ടാകുേമ്പാൾ കലക്ടറോ ബന്ധപ്പെട്ട അധികാരികളോ എത്തി ഇവരെ അനുനയിപ്പിച്ച് മടക്കി അയക്കും. ഈ നാടകം വർഷങ്ങളായി തുടരുന്നതാണ്. തീരദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഇപ്പോൾ നടക്കുന്ന മണൽഖനനവും മരം മുറിക്കലും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.