തോട്ടപ്പള്ളിയെ ഖനന മേഖലയാക്കാൻ അനുവദിക്കില്ല -എം. ലിജു

ആലപ്പുഴ: വീയപുരം മുതൽ തോട്ടപ്പള്ളിവരെ 11 കി.മീ. ലീഡിങ് ചാനലിലെ എക്കലും മണലും നീക്കി ആഴം വർധിപ്പിച്ച് കുട്ടനാട്ടിലെ പ്രളയജലം ഒഴുക്കിക്കളയാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു ആവശ്യപ്പെട്ടു. ലീഡിങ് ചാനലിൻെറ ആഴം വർധിപ്പിച്ചാലേ കുട്ടനാട്ടിലെ പ്രളയജലം കടലിലേക്ക് ഒഴുക്കിക്കളയാൻ സാധിക്കൂ. ലീഡിങ് ചാനലിൻെറ ആഴം വർധിപ്പിക്കുന്നതിൻെറ ഭാഗമായി പൊഴിമുഖത്തുനിന്ന് കെ.എം.എം.എൽ മുഖാന്തരം വൻതോതിൽ കരിമണൽ ഖനനത്തിന് കൊണ്ടുപോകുന്നത് സംശയാസ്പദമാണ്. പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താൻ ശ്രമിച്ചാൽ ശക്തമായ സമരങ്ങൾക്ക് തീരദേശ ജനതക്കൊപ്പം കോൺഗ്രസ് നേതൃത്വം നൽകും. തോട്ടപ്പള്ളിയെ ഖനന മേഖലയാക്കി മാറ്റാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.