തോട്ടപ്പള്ളിയിലെ നടപടി പ്രളയ നിയന്ത്രണത്തിനെന്ന്​ കലക്​ടർ

ആലപ്പുഴ: തോട്ടപ്പള്ളി പൊഴിയുടെ തീരത്തെ കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റുന്നത് പൊഴിയുടെ വീതി കൂട്ടാനും വെള്ളത്തിൻെറ സുഗമമായ ഒഴുക്കിനും വേണ്ടിയാണെന്ന് കലക്ടര്‍. കലക്ടര്‍ എം. അഞ്ജന വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരമാണ് പൊഴിയുടെ ആഴവും വീതിയും കൂട്ടാനുള്ള പ്രവര്‍ത്തനം നടത്തുന്നത്. വെള്ളത്തിൻെറ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുന്നതിന് മൂന്നുതരത്തിെല പ്രവൃത്തിയാണ് ഒരേ സമയം തോട്ടപ്പള്ളിയില്‍ നടന്നുവരുന്നത്. തോട്ടപ്പള്ളി അപ്‌സ്ട്രീമിലെ ഡ്രഡ്ജിങ് പ്രവര്‍ത്തനങ്ങള്‍ ഈ മാസം 16നുതന്നെ ആരംഭിച്ചിട്ടുണ്ട്. പൊഴിമുറിക്കുന്ന പ്രവര്‍ത്തനങ്ങൾ കെ.എം.എം.എല്ലിൻെറ നേതൃത്വത്തിലും ആരംഭിച്ചെന്നും കലക്ടര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.