ആശാ പ്രവര്‍ത്തകര്‍ക്ക് ഫെയ്‌സ് ഷീല്‍ഡുമായി ജില്ല പഞ്ചായത്ത്

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ആശാ പ്രവര്‍ത്തകര്‍ക്ക് ഫെയ്‌സ് ഷീല്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ നൂതന പ്രതിരോധ മാർഗം നടപ്പാക്കുന്നത്. വിതരണോദ്ഘാടനം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിച്ചു. കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ടെക്‌നിക്കല്‍ കണ്‍സള്‍ട്ടൻറ് ഡോ. പ്രവീണ്‍ ജി. പൈയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫെയ്‌സ് ഷീല്‍ഡ് രൂപകൽപന ചെയ്തത്. മാജിക് എന്ന എന്‍.ജി.ഒയുടെ കീഴിലുള്ള ഫ്ലഡ് വളൻറിയര്‍ ഫാമിലിയാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ചിത്രം: AP52 FACE SHEILD കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല പഞ്ചായത്ത് ആശാ പ്രവർത്തകർക്ക് നൽകുന്ന ഫേസ് ഷീൽഡ്‌ ധനമന്ത്രി ടി.എം. തോമസ് ഐസക് വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.