മെഡിക്കൽ കോളജിൽ മാറ്റി​യ ശസ്​ത്രക്രിയകൾ നടത്തി തുടങ്ങി

അമ്പലപ്പുഴ: കോവിഡ് -19 നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിയ ശസ്ത്രക്രിയകൾ മെഡിക്കൽ കോളജിൽ പുനരാരംഭിച്ചു. അർബുദ സംബന്ധമായ ശസ്ത്രക്രിയകളാണ് പ്രധാനമായും പുനരാരംഭിച്ചത്. കൊറോണ പ്രതിസന്ധികൾക്ക് ശേഷം അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടത്തിയിരുന്നത്. ചൊവ്വാഴ്ച മുതലാണ് അർബുദ സംബന്ധിച്ചുള്ള ശസ്ത്രക്രിയകൾ ആരംഭിച്ചത്. നിശ്ചയിച്ചിരുന്ന അർബുദബാധിതരുടെ ശസ്ത്രക്രിയകൾ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാറ്റിയിരുന്നു.ഈ ശസ്ത്രക്രിയകൾ നടത്താനുള്ള ഉത്തരവ് ആരോഗ്യവകുപ്പിൽനിന്ന് കഴിഞ്ഞ ദിവസം ലഭിച്ചു. ചൊവ്വാഴ്ചക്ക് ശേഷം ഇതിനകം പ്രധാനപ്പെട്ട 10 ശസ്ത്രക്രിയ നടത്തി. എന്നാൽ, അടിയന്തര ശസ്ത്രക്രിയകൾക്ക് മുടക്കം വരുത്തിയിരുന്നില്ല. വിവിധ വിഭാഗങ്ങളിലായി 15 ശസ്ത്രക്രിയകൾ ദിവസവും നടത്തിയിരുന്നു. ക്രമേണ മറ്റ് ശസ്ത്രക്രിയകളും ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. കോവിഡ് മുൻകരുതലുകളുടെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂടുതൽ സൗകര്യം വർധിപ്പിക്കുന്നതിന് നടപടിയായി. ഇതിനായി ഒന്നു മുതൽ അഞ്ചുവരെയുള്ള വാർഡുകളിലാണ് സൗകര്യം ഒരുക്കുന്നത്. വാർഡുകളിൽ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഓരോ കവാടങ്ങൾ മാത്രമാകും ഉണ്ടാകുക. ഒരു വാർഡിൽ 60 പേരെ നിരീക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.