ആലപ്പുഴയിൽനിന്ന്​ നാളെ ​ ബിഹാറിലേക്കും ആറിന്​ ഒഡിഷയിലേക്കും​ ​െട്രയിൻ

ആലപ്പുഴ: ജില്ലയിൽനിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്കായി ഈ മാസം നാല്, ആറ് തീയതികളിൽ െട്രയിൻ സൗകര്യമുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരൻ പറഞ്ഞു. കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച ബിഹാറിലേക്കും ബുധനാഴ്ച ഒഡിഷയിലേക്കുമാണ് ഓരോ ട്രെയിൻ. വിദേശത്തുനിന്ന് മടങ്ങുന്നവരും ഇതര സംസ്ഥാനത്ത് പെട്ടുപോയി മടങ്ങുന്ന മലയാളികളും തിരിച്ചെത്തുമ്പോൾ ഏർപ്പെടുത്തേണ്ട സൗകര്യം സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. പ്രാഥമിക കണക്കുപ്രകാരം വിദേശത്തുനിന്ന് മടങ്ങുന്ന ജില്ലക്കാരുടെ പ്രതീക്ഷിത എണ്ണം 18,908 ആണ് . ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരാൻ 7433 പേർ ഉണ്ടാകുമെന്ന് പ്രാഥമികമായി കണക്കാക്കുന്നു. അങ്ങനെ ആകെ 26, 341 പേർ ജില്ലയിലേക്ക് എത്തും. മടങ്ങിയെത്തുന്നവർക്ക് സൗകര്യം ഏർപ്പെടുത്തുന്നതിനും ചികിത്സക്കുമായി മെഡിക്കൽ മാനേജ്മൻെറ് പ്രോട്ടോകോൾ തയാറാക്കാൻ യോഗം തീരുമാനിച്ചു. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് ഒരു ജില്ലതല കമ്മിറ്റിക്ക് രൂപം നൽകി. പുറത്തുനിന്ന് വരുന്നവരെ ആവശ്യമെങ്കിൽ ഐസൊലേഷൻ വാർഡുകളിൽ താമസിപ്പിക്കും. ഇതിനായി നിലവിൽ 7650 കിടക്കൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ രോഗലക്ഷണങ്ങൾ ഉള്ളവർ ഉണ്ടായാൽ 20,684 ബെഡ് ഒരുക്കാനുള്ള കെട്ടിടങ്ങളും ഹാളുകളും കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡുകളുടെ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി നിർദേശിച്ചു. റോഡിലും നടപ്പാതയിലും അനധികൃതമായി നടത്തുന്ന കച്ചവടം ഒഴിപ്പിക്കാനും കേസെടുക്കാനും മന്ത്രി നിർദേശം നൽകി. 8248 കേസുകൾ ആലപ്പുഴ: ജില്ലയിൽ ഇതുവരെ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 8248 കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. 8989 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 5833 വാഹനങ്ങൾ പിടിച്ചെടുത്തു. വാഹന വിട്ടുകൊടുക്കുമ്പോൾ പിഴയായി എട്ട് ലക്ഷം ലഭിച്ചു. നെല്ല് സംഭരണം ആലപ്പുഴ: ജില്ലയിൽ ആകെയുള്ള 28,660 ഹെക്ടർ കൃഷിയിടത്തിൽ 26,681 ഹെക്ടറിൽ കൊയ്ത്തു കഴിഞ്ഞു. 1,23,722 മെട്രിക് ടൺ നെല്ലാണ് കൊയ്തത്. ഇതിൽ 1,15,570 മെട്രിക് ടൺ നെല്ല് സംഭരിച്ചു. ബാക്കിയുള്ള 8152 മെട്രിക് ടൺ നെല്ല് ഉടൻ സംഭരിക്കും. 171 കൊയത്തുയന്ത്രങ്ങളാണ് ജില്ലയിൽ ഇപ്പോഴുള്ളത്. 131 കോടി ഇതുവരെ കർഷകർക്ക് നൽകി കഴിഞ്ഞു. 311 കോടിയാണ് ആകെ നൽകാനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.