അഗലീനയും കുഞ്ഞനിയനും ഇനി പീസ് വാലിയിൽ പിച്ചവെക്കും

കോതമംഗലം: ലോക്ഡൗണിൽ വാഴക്കുളത്തെ ഒറ്റമുറി വാടക വീട്ടിൽ പ്രസവിച്ച മണിരാൻ നെസ്സ എന്ന അന്തർ സംസ്ഥാന യുവതിയുടെ മക ്കളായ അഗലീനയും കുഞ്ഞനിയനും ഇനി പീസ് വാലിയിൽ പിച്ചവെക്കും. അഞ്ചു വയസ്സുകാരി മകൾക്കൊപ്പം കഴിഞ്ഞിരുന്ന ഒറ്റമുറി വാടകവീട്ടിൽ കഴിഞ്ഞ മാർച്ച്‌ 26 ന് പുലർച്ചയാണ് മണിരാൻ നെസ്സ എന്ന അസം സ്വദേശിനി ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവാനന്തരം അമിത രക്തസ്രാവം കാരണം അബോധാവസ്ഥയിലായ യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചാണ് ജീവൻ രക്ഷിച്ചത്. ആശുപത്രി വാസത്തിനുശേഷം പഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ മാവിൻചുവട്ടിൽ അമ്മക്കും മക്കൾക്കും താൽക്കാലിക താമസം ഒരുക്കിയിരുന്നു. യുവതിയുടെ ഭർത്താവിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. സമൂഹ അടുക്കളയിൽ നിന്നുള്ള ഭക്ഷണം കൊണ്ടാണ് യുവതിയും മക്കളും ജീവൻ നിലനിർത്തിയിരുന്നത്. നവജാത ശിശുവിനാവശ്യമായ പോഷകാഹാരങ്ങളോ പരിചരണമോ ലഭിക്കാതെ കുഞ്ഞിൻെറയും യുവതിയുടെയും ആരോഗ്യം മോശമായി വന്ന സാഹചര്യത്തിൽ പരിചരണവും സംരക്ഷണവും ലഭ്യമാക്കാൻ ഉദ്ദേശിച്ച് പഞ്ചായത്ത്‌ അധികൃതർ കോതമംഗലം പീസ് വാലിയുമായി ബന്ധപ്പെടുകയായിരുന്നു. പീസ് വാലിക്ക് കീഴിലെ സാമൂഹിക പുനരധിവാസ കേന്ദ്രത്തിലാണ് യുവതിക്കും മക്കൾക്കും അഭയം നൽകിയിരിക്കുന്നത്. പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ, ഷാജഹാൻ കാരിയേലി, സി.എസ്. ഷാജുദ്ദീൻ എന്നിവർ അമ്മയെയും കുട്ടികളെയും സ്ഥാപനത്തിൽ സ്വീകരിച്ചു. EKG KMGM 1 Mother
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.