വേണമെങ്കിൽ വിവാഹം വിഡിയോ കാളിലും

ഹരിപ്പാട്‌: ലഖ്നോവിൽ ജോലി ചെയ്യുന്ന അഞ്ജനയും ചങ്ങനാശ്ശേരി സ്വദേശി ശ്രീജിത്തും നിശ്ചയിച്ചുറപ്പിച്ച മുഹൂർത് തത്തിൽ വിഡിയോ കാൾവഴി വിവാഹിതരായി. അഞ്ജനയുടെ പള്ളിപ്പാട് കൊട്ടന്താറ്റ് വീട്ടിൽ രാവിലെ 11.30ന് വരനും അടുത്ത ബന്ധുക്കളും എത്തി. പൂജക്ക് ശേഷം 12.25നും 12.45നും മധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. വിഡിയോവഴി തെളിഞ്ഞ അഞ്ജനയുടെ ചിത്രത്തിൽ ശ്രീജിത് താലിചാർത്തുന്നതായി കാണിച്ചു. ഈ സമയം ലഖ്നോവിൽ അഞ്ജന സ്വയം താലിചാർത്തിയപ്പോൾ വിവാഹം നടന്നതായി തീരുമാനിച്ചു. വിശ്വകർമ മഹാസഭ പള്ളിപ്പാട് 120ാം നമ്പർ ശാഖ പ്രസിഡൻറ് ജി. രാജൻ, സെക്രട്ടറി രാധാകൃഷ്ണൻ എന്നിവരായിരുന്നു വിവാഹത്തിനു നേതൃത്വം നൽകിയത്. ശ്രീജിത്തിൻെറ പിതാവ് നടേശനാചാരി, മാതാവ് കനകമ്മ, സഹോദരൻ സേതുനാഥ്്, ഭാര്യ രഞ്ജിത എന്നിവരാണ് വിവാഹത്തിനു ഒത്തുകൂടിയത്. വരനെ സ്വീകരിച്ചതും ചടങ്ങിനു മുന്നിൽനിന്നതുംം വധു അഞ്ജനയുടെ പിതാവ് പങ്കജാക്ഷനാചാരിയാണ്. ശ്രീജിത്തിൻെറയും അഞ്ജനയുടെയും വിവാഹനിശ്ചയം 2019 നവംബർ ഒമ്പതിന് ആയിരുന്നു. നാട്ടിൽവെച്ച് സാധാരണ രീതിയിൽ വിവാഹം നടത്താനായിരുന്നു ഉദ്ദേശിച്ചത്. കോവിഡും ലോക്ഡൗണും വന്നത് തടസ്സമായെങ്കിലും നിശ്ചയിച്ച മുഹൂർത്തത്തിൽ വിഡിയോ കാൾവഴി നടത്താൻ കുടുംബക്കാർ തീരുമാനിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.