മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി

ആലപ്പുഴ: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. പ ൊതുസ്ഥലങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരെയും ഉപയോഗിച്ച മാസ്‌ക് പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 27 പേര്‍ക്കെതിരെ ഇന്നലെ കേസെടുത്തെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. സമൂഹ അടുക്കള: ഭക്ഷണം നല്‍കിയത് 13,659 പേര്‍ക്ക് ആലപ്പുഴ: ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച സമൂഹ അടുക്കളകള്‍ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ വെള്ളിയാഴ്ച 1,06,28 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. ഷഫീഖ് അറിയിച്ചു. ഇതില്‍ 306 അന്തർ സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും. 8882 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്. നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 3031 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ സമൂഹ അടുക്കളകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 1745 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്. ഇതില്‍ 101 അന്തർ സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.