50 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

അരൂർ: വ്യാജവാറ്റ് കേന്ദ്രങ്ങളിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ . അരൂർ പഞ്ചായത്ത് 12ാം വാർഡ് കഴുവിടാമൂല ഭാഗത്ത് കായലോരത്തുനിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. കുത്തിയതോട് എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റൻറ് ഇൻസ്‌പെക്ടർ പി. ബിനേഷിൻെറ നേതൃത്വത്തിെല സംഘമാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടാനായില്ല. അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. വ്യാജവാറ്റ് പിടികൂടാൻ രണ്ടുദിവസമായി ഡ്രോൺ പരിശോധനയുമായി കുത്തിയതോട് എക്സൈസ് രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.