കോവിഡ്​ കാലത്ത്​ ഒരു മാതൃകവിവാഹം കൂടി

ചേര്‍ത്തല: മഹാമാരിയുടെ നിഴലിൽ വീട്ടുകാര്‍ മാത്രം പങ്കെടുത്ത വിവാഹം; ഗ്രാമപഞ്ചായത്തിൻെറ സമൂഹ അടുക്കളയിലേക്ക് അരിച്ചാക്ക് കൈമാറി സൽക്കാരം, അടുക്കളിയില്‍നിന്ന് ഭക്ഷണം വാങ്ങി വിതരണത്തിലും പങ്കാളികളായി നവദമ്പതികള്‍... പള്ളിപ്പുറം കണ്ണാന്തറ പനക്കല്‍ചിറ ടോമിയുടെയും തങ്കമ്മയുടെയും മകന്‍ ടോണി ടോമിയും ചെറുകാട്ട് വെളി ജോസിൻെറയും പരേതയായ ജെസിയുടെയും മകള്‍ ജിജി ജോസുമാണ് വിവാഹത്തിലും മാതൃകയായത്. കെ.എസ്.യു ജില്ല സെക്രട്ടറിയാണ് ടോണി ടോമി. പള്ളിപ്പുറം സൻെറ് മേരീസ് ഫൊറോനപള്ളിയില്‍ വീട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. തുടര്‍ന്നാണ് ഇരുവരും സമൂഹ അടുക്കളയിലെത്തി അരി കൈമാറിയിത്. ഏതാനും ഭക്ഷണപ്പൊതികള്‍ വാങ്ങി വിതരണം ചെയ്താണ് വീട്ടിലേക്ക് മടങ്ങിയത്. വിവാഹത്തിന് മുന്‍ മുഖ്യമന്ത്രിമാരായ എ.കെ. ആൻറണി, ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.സി. കബീർ, കെ. ബാബു, കെ.സി. ജോസഫ്, എ.പിമാരായ ബെന്നി ബെഹനാന്‍, കെ.സി. വേണുഗോപാല്‍, ഡീന്‍ കുര്യക്കോസ്, രമ്യ ഹരിദാസ്, എ.എം. ആരിഫ്, എം.എല്‍.എമാരായ പി.ടി. തോമസ്, ഷാനിമോള്‍ ഉസ്മാന്‍, ഷാഫി പറമ്പില്‍, കോണ്‍ഗ്രസ് നേതാക്കളായ പി.സി. വിഷ്ണുനാഥ്, എം. മുരളി, സി.ആര്‍. ജയപ്രകാശ്, എം. ലിജു തുടങ്ങിയവര്‍ ആശംസ നേർന്നു. സമൂഹ അടുക്കള: ഇന്നലെ ഉച്ചഭക്ഷണം നൽകിയത് 14,910 പേർക്ക് ആലപ്പുഴ: സമൂഹ അടുക്കളകൾ വഴി ജില്ലയിൽ 14,910 പേർക്ക് ഭക്ഷണം നൽകി. പഞ്ചായത്തുകളില്‍ 11,906 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. ഷഫീഖ് അറിയിച്ചു. ഇതില്‍ 397 അന്തർസംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും. 9995 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 3004 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ സമൂഹ അടുക്കളകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 2265 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.