ഹെൽപ്​ ഡെസ്ക് സംവിധാനമൊരുക്കി ആലപ്പുഴ നഗരസഭ

ആലപ്പുഴ: സവിശേഷ പരിഗണന നൽകേണ്ടവർക്കായി . ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു തോമസിനാണ് ഹെൽപ് െഡസ്കിൻെറ ചുമതല. ഹെൽപ് ഡെസ്കിൽ രണ്ട് ഫോൺ നമ്പറുകൾ വാട്ട്സ് ആപ്പ് സഹിതം 24 മണിക്കൂറും പ്രവർത്തിക്കും. പി.എച്ച്.സി, പൊലീസ്, സമൂഹ അടുക്കള, ഐ.സി.ഡി.എസ്, പൊതുവിതരണ സംവിധാനം, ആംബുലൻസ് എന്നിവയുമായി ചേർന്ന് പ്രവർത്തിപ്പിക്കും. 52 വാർഡുകളിലും വാർഡ് കൗൺസിലർമാരുടെയും കോവിഡ് 19 കോഓഡിനേറ്റർമാരുടെയും നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് രൂപവത്കരിക്കുമെന്നും ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അറിയിച്ചു. കൊറോണ പ്രതിരോധത്തിൽ 'കുമാരപുരം മോഡൽ' മാതൃകയാകുന്നു ഹരിപ്പാട്: എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സാനിറ്റൈസർ വിതരണം ചെയ്ത് കുമാരപുരം ഗ്രാമപഞ്ചായത്ത്. നിരീക്ഷണത്തിൽ കഴിയുന്ന 324 പേർക്ക് അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും അവശ്യ മരുന്നുകളും എത്തിച്ചുനൽകുന്നു. പഞ്ചായത്തിലെ 100 പ്രദേശങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങൾ. എല്ലാ വീടുകളിലും മാസ്ക് വിതരണം നടത്തി. 7000 വീടുകളിൽ സാനിറ്റൈസർ വിതരണം ചെയ്യുന്നുണ്ട്. കെ.എസ്.ഡി.പി, ഹോംകോ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് ഗ്രാമപഞ്ചായത്ത് തനത് വികസന ഫണ്ട് ഉപയോഗിച്ച് സാനിറ്റൈസർ വാങ്ങുന്നത്. പ്രതിരോധശേഷി വർധിക്കാനുള്ള ഹോമിയോ മരുന്ന് വീടുകളിലെല്ലാം വിതരണം ചെയ്തുവരുന്നു. ദിവസവും രാവിലെ 10.30ന് വാർഡുതല അവലോകനം. ഉച്ചക്ക് 12.30ന് പഞ്ചായത്തുതല കോർ കമ്മിറ്റി. ദിവസവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി. സമൂഹ അടുക്കളയിലൂടെ ചിക്കൻ, ബീഫ്, മീൻ, കക്ക ഇറച്ചി എന്നിവ അടങ്ങുന്ന ഭക്ഷണം നൂറുകണക്കിന് നിരാലംബർക്ക് ദിവസേന നൽകുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ് കുമാറിൻെറ നേതൃത്വത്തിലുള്ള നിശ്ചയദാർഢ്യമുള്ള ഭരണസമിതി കൊറോണ പ്രതിരോധത്തിൽ മാതൃകയാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.