സമൂഹ അടുക്കളകൾവഴി വിളമ്പിയത് 44,657 'സ്‌നേഹപ്പൊതികള്‍'

കൊച്ചി: സമൂഹ അടുക്കളകൾ വഴി ജില്ലയില്‍ ശനിയാഴ്ച വിതരണം ചെയ്തത് 44,657 'സ്‌നേഹപ്പൊതികൾ'. ഇതില്‍ 39,055 പേര്‍ക്ക് സൗജന്യമ ായി ഭക്ഷണം നല്‍കി. ഭക്ഷണം പാകംചെയ്യാന്‍ സാധിക്കാത്ത 33,996 പേർക്ക് വീടുകളില്‍ എത്തിച്ചു. കൂടാതെ അന്തർസംസ്ഥാന തൊഴിലാളികളായ 15,408 പേര്‍ക്കും ഭക്ഷണം നൽകി. ജില്ലയിലെ സമൂഹ അടുക്കളകളില്‍ 110 എണ്ണവും നടത്തുന്നത് കുടുംബശ്രീയാണ്. 18 എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 11 എണ്ണം മറ്റ് സന്നദ്ധ സംഘടനകളുമാണ്. ഭക്ഷണം വീട്ടിലെത്തിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘം ഇവര്‍ക്കൊപ്പമുണ്ട്. ജില്ലയില്‍ ആകെ 139 സമൂഹ അടുക്കളകളാണ് പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.